കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മനു ഭാക്കർ അടക്കം നാല് താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന

Date:

ന്യൂഡൽഹി :  കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്.
നേരത്തെ മനു ഭാക്കറുടെ പേര് ഖേല്‍രത്ന പുരസ്കാരത്തിന് പരിഗണിക്കാതിരുന്നത് വിവാദമായിരുന്നു. ഇതിനെതിരെ മനുവിന്‍റെ പരിശീലകന്‍ ജസ്പാല്‍ റാണയും പിതാവ് രാം കിഷനും രംഗത്തെത്തിയെങ്കിലും കൃത്യസമയത്ത് അപേക്ഷിക്കാഞ്ഞത് തന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് മനു ഭാക്കര്‍ വിശദീകരിച്ചിരുന്നു. പാരീസ് ഒളിപിംപിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മനു വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ കായികതാരമാണ് മനു. ഹര്‍മന്‍പ്രീതിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. 18കാരനായ ഗുകേഷ് ആകട്ടെ ചെസിലെ പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി റെക്കോര്‍ഡിട്ടപ്പോള്‍ പാരാലിംപിക്കില്‍ ഹൈജംപില്‍ ടി64 വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് പ്രവീണ്‍ കുമാര്‍ ഖേല്‍രത്നക്ക് അര്‍ഹനായത്.

മലയാളി നീന്തല്‍ താരം സജൻ പ്രകാശിന് അർജുന പുരസ്കാരത്തിന് അര്‍ഹനായി. 17 പാരാലിംപിക് താരങ്ങള്‍ ഉള്‍പ്പെടെ 32 പേരാണ് അർജുന പുരസ്കാരത്തിന് അര്‍ഹരായത്. മലയാളി ബാഡ്മിന്‍റൺ പരിശീലകൻ എസ്‌ മുരളീധരൻ പരിശീലകരംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്കാരത്തിവ് അര്‍ഹനായി.  ഈ മാസം 17ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.

അർജുന അവാർഡ് ജേതാക്കൾ

ജ്യോതി യർരാജി (അത്‌ലറ്റിക്‌സ്),അന്നു റാണി (അത്‌ലറ്റിക്‌സ്),  നിതു (ബോക്സിംഗ്), സാവീതി (ബോക്സിംഗ്), വന്തിക അഗർവാൾ (ചെസ്), സലിമ ടെറ്റെ (ഹോക്കി), ശ്രീ അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി),ശ്രീ ജർമൻപ്രീത് സിംഗ് (ഹോക്കി), ശ്രീ സുഖ്ജീത് സിംഗ്,(ഹോക്കി), ശ്രീ രാകേഷ് കുമാർ (പാരാ അമ്പെയ്ത്ത്), പ്രീതി പാൽ (പാരാ അത്‌ലറ്റിക്‌സ്), ജീവൻജി ദീപ്തി(പാരാ അത്‌ലറ്റിക്‌സ്), ശ്രീ അജീത് സിംഗ് (പാരാ അത്‌ലറ്റിക്‌സ്) ശ്രീ സച്ചിൻ സർജെറാവു ഖിലാരി (പാരാ അത്‌ലറ്റിക്‌സ്), ശ്രീ ധരംബീർ (പാരാ അത്‌ലറ്റിക്‌സ്), ശ്രീ പ്രണാവ്, ശ്രീ പ്രണാവ് അത്‌ലറ്റിക്സ്), ശ്രീ എച്ച് ഹൊകാറ്റോ സെമ (പാരാ അത്‌ലറ്റിക്‌സ്),സിമ്രാൻ (പാരാ അത്‌ലറ്റിക്‌സ്), ശ്രീ നവദീപ് (പാരാ അത്‌ലറ്റിക്‌സ്), ശ്രീ നിതേഷ് കുമാർ (പാരാ-ബാഡ്മിന്‍റൺ), തുളസിമതി മുരുകേശൻ (പാരാ-ബാഡ്മിന്‍റൺ), നിത്യ ശ്രീ സുമതി ശിവൻ (പാരാ ബാഡ്മിന്‍റൺ), മനീഷ രാമദാസ് (പാരാ ബാഡ്മിന്‍റൺ), ശ്രീ കപിൽ പാർമർ (പാരാ ജൂഡോ), . മോന അഗർവാൾ (പാരാ ഷൂട്ടിംഗ്), റുബീന ഫ്രാൻസിസ് (പാരാ ഷൂട്ടിംഗ്), ശ്രീ സ്വപ്നിൽ സുരേഷ് കുസാലെ (ഷൂട്ടിംഗ്), ശ്രീ സരബ്ജോത് സിംഗ് (ഷൂട്ടിംഗ്), ശ്രീ അഭയ് സിംഗ് (സ്ക്വാഷ്), ശ്രീ സാജൻ പ്രകാശ് (നീന്തൽ), ശ്രീ അമൻ (ഗുസ്തി).

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ...

ഗ്ലാസ് ട്രസ്റ്റ് കേസ് : ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ നൽകണം – യുഎസ് കോടതി

മുംബൈ : അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുമായുള്ള കേസിൽ ബൈജൂസ് ഉടമ...

വിഷവായു ശ്വസിച്ച് ഡൽഹി ;  പത്താം ദിവസവും ദുരിത വഴിയിൽ

ന്യൂഡൽഹി : വിഷവായുവിൽ നിന്ന് മോചനമില്ലാതെ രാജ്യ തലസ്ഥാനം. തുടർച്ചയായ പത്താം...

ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യോമചരക്ക് ബന്ധം ആരംഭിച്ചു; വ്യാപാര അറ്റാഷെകളുടെ കൈമാറ്റം സംബന്ധിച്ചും ധാരണ

ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും വ്യോമ ചരക്ക് ബന്ധം ആരംഭിച്ചതായി റിപ്പോര്‍ട്ട്....