സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി വരുന്നു ; മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി ചീഫ് സെക്രട്ടറി

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി വരുന്നു. ആവശ്യമുന്നയിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ, അഡിഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് എന്നിവർക്കെതിരെയാണു രണ്ട് റിപ്പോർട്ടുകളായി നടപടിക്കു ശുപാർശ ചെയ്തത്.

വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെക്കുറിച്ചു ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഉചിതമായ നടപടി സ്വീകരിക്കണമെന്ന ശുപാർശ. നടപടിയുടെ ഭാഗമായി അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചേക്കും. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണു ചീഫ് സെക്രട്ടറിക്കു ഗോപാലകൃഷ്ണൻ മുൻപ് നൽകിയ വിശദീകരണം. ഹാക്ക് ചെയ്തിട്ടില്ലെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞതോടെ ഈ വാദം പൊളിഞ്ഞു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി.

പ്രശാന്തിനെതിരെ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണ് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. സമൂഹമാധ്യമത്തിലൂടെ അഡിഷനൽ ചീഫ് സെക്രട്ടറിയെ തുടർച്ചയായി അധിക്ഷേപിച്ച പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി സ്വീകരിച്ചു എന്നാണ് അറിയുന്നത്. മേലുദ്യോഗസ്ഥനായ എ.ജയതിലകിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും അധിക്ഷേപിച്ചും തുടർച്ചയായി സമൂഹമാധ്യമത്തിൽ പ്രശാന്ത് കുറിപ്പിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; പിഎം ശ്രീയിലെ പങ്കാളിത്വം തന്ത്രപരമായ നീക്കം’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍...

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...

‘സർക്കാരിന്റെ നിലപാട് ആത്മഹത്യപരം, കേരളത്തിലെവിദ്യാഭ്യാസ സമൂഹത്തെ മുഴുവനായി വഞ്ചിച്ചു ‘ ; വി. ശിവൻകുട്ടിക്കെതിരെ എഐഎസ്എഫ്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി...