തമിഴ്നാട്ടിൽ ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ വിദ്യാർത്ഥിനിയുടെ പ്രതിഷേധം

Date:

ചെന്നൈ : തമിഴ്നാട് സർവ്വകലാശാല ബിരുദദാന ചടങ്ങിൽ ഗവർണർ ആർ എൻ രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാൻ മടിച്ച് വിദ്യാർത്ഥിനി. പകരം വൈസ് ചാൻസലറിൽ നിന്ന് ബിരുദം ഏറ്റുവാങ്ങി.   തമിഴ്നാട്ടിൽ പുതിയൊരു വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്. 

മനോന്മണിയം സുന്ദരനാർ സർവ്വലാശാലയുടെ (എം.എസ്.യു) 32-ാമത് ബിരുദദാന ചടങ്ങിനിടെയാണ് സംഭവം. ജീൻ ജോസഫ് എന്ന വിദ്യാർത്ഥിനിയാണ് ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ അദ്ദേഹത്തോടൊപ്പം നിന്ന വൈസ് ചാൻസലർ ചന്ദ്രശേഖറിൽ നിന്ന് ബിരുദം സ്വീകരിച്ചത്. ഡിഎംകെ നാഗർകോവിൽ ഡെപ്യൂട്ടി സെക്രട്ടറി എം രാജന്റെ ഭാര്യയാണ് വിവാദ നായികയായ ജീൻ ജോസഫ്. ഗവർണർ രവിയും ഡിഎംകെ സർക്കാരും തമ്മിൽ തുടരുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് ഗവർണറെ അവഗണിക്കാൻ  തീരുമാനിച്ചതെന്ന് റിപ്പോർട്ടുണ്ട്.

പ്രശസ്തി നേടുന്നതിനായി ഡിഎംകെ അംഗങ്ങൾ നടത്തുന്ന നിന്ദ്യമായ നാടകങ്ങളെയും രാഷ്ട്രീയ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെയും അപലപിക്കുന്നതായി അണ്ണാമലൈ. “പാർട്ടി അംഗങ്ങളോട് സ്കൂളുകളിലും സർവ്വകലാശാലകളിലും താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയം കൊണ്ടുവരുന്നതിനെതിരെ ഉപദേശിക്കാൻ” അദ്ദേഹം മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ; 2 ഡോക്‌ടർമാർ അറസ്റ്റിൽ

രൂപൈദിഹ : നേപ്പാളിലെ ബഹ്‌റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി...

ജമ്മുവിൽ മയക്കുമരുന്ന് സംഘം പിടിയിൽ, പിന്നിൽ പാക് ബന്ധം ;15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ്...

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...