Friday, April 10, 2026

രഹസ്യമായി റെക്കോർഡ് ചെയ്യുന്ന പങ്കാളിയുടെ ഫോൺസംഭാഷണം വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാമെന്ന് സുപ്രീം കോടതി

Date:

ന്യൂഡൽഹി: രഹസ്യമായി റെക്കോർഡ് ചെയ്യുന്ന പങ്കാളിയുടെ ഫോൺ സംഭാഷണങ്ങൾ വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെതാണ് ഉത്തരവ്.

രഹസ്യമായി റെക്കോർഡ് ചെയ്യുന്ന പങ്കാളിയുടെ ടെലിഫോൺ സംഭാഷണങ്ങൾ വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് പഞ്ചാബ് – ഹരിയാണ ഹൈക്കോടതി വിധി ഖണ്ഡിച്ചായിരുന്നു സുപ്രിംകോടതി ഉത്തരവ്. ഇന്ത്യൻ തെളിവ് നിയമത്തിലെ 122 ആം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പഞ്ചാബ് ഹരിയാണ ഹൈക്കോടതി വിധി പ്രസ്താവിച്ചത്.. ഇങ്ങനെ റെക്കോർഡ് ചെയ്യുന്നത് വ്യക്തികളുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റവും സ്വകാര്യതയുടെ ലംഘനവും ആണെന്നായിരുന്നു പഞ്ചാബ് – ഹരിയാണ ഹൈക്കോടതി വിധി. എന്നാൽ, ഭരണഘടനയുടെ 21-ആം അനുച്ഛേദം എല്ലാ കേസുകളിലും നീതിയുക്തമായ വിചാരണ ഉറപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നീതിയുക്തമായ വിചാരണ ഉറപ്പാക്കാൻ രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളിയുടെ ഫോൺ സംഭാഷണം വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവ്. രഹസ്യമായി റെക്കോർഡ് ചെയ്യുന്ന പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി പരിഗണിക്കുന്നത് ഗാർഹിക ഐക്യത്തെ തകർക്കുമെന്നും ഭാര്യാഭർത്താക്കന്മാർക്കിടയിൽ പരസ്പരം സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള പ്രവണത വർദ്ധിപ്പിക്കുമെന്നുമുള്ള വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...