Sunday, February 8, 2026

ദേശീയപാതാ വികസനത്തിന് സംസ്ഥാന സർക്കാർ വഹിക്കുന്നത് 8000 കോടി രൂപ – മന്ത്രി ആർ. ബിന്ദു

Date:

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് 8000 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ വഹിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു. ദേശീയപാത 66-ന്റെ വികസനത്തിന് 5580 കോടിരൂപ സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകിയതായി അനൂപ് ജേക്കബിന്റെ സബ്മിഷന് മറുപടിയായി മന്ത്രി ആർ ബിന്ദു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനുവേണ്ടിയാണ് മന്ത്രി ബിന്ദു മറുപടി നൽകിയത്.

ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കാൻ കേരളം സമ്മതിക്കുകയായിരുന്നു. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് 1629.24 കോടിരൂപയാണ് സംസ്ഥാനത്തിന്റെ ബാദ്ധ്യത. എൻ.എച്ച്. 544-ലെ എറണാകുളം ബൈപ്പാസിന് 424 കോടി രൂപയുടെയും കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയ്ക്ക് 317.35 കോടിരൂപയുടെയും ചെലവ് കേരളം ഏറ്റെടുത്തു.

ദേശീയപാത 544-ലെ എറണാകുളം ബൈപ്പാസിന് ഭൂമിയേറ്റെടുക്കുമ്പോൾ ഉടമകളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കാൻ ഹിയറിങ് നടത്തും. ആശങ്കകൾ പരിഹരിച്ചതിനുശേഷമേ 3-ഡി നോട്ടിഫിക്കേഷനുണ്ടാകൂവെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാജ്യത്തിൻ്റെ കാർഷിക മേഖലയെ യുഎസ് കോർപ്പറേറ്റുകൾക്ക് അടിയറവെച്ചു; രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കർഷക സംഘടനകൾ

ന്യൂഡൽഹി : രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത്സംയുക്ത് കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ...

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു....

ശബരിമല സ്വർണ്ണക്കവർച്ച : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ്...