തേങ്കുറിശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ അച്ഛനും അമ്മാവനും ജീവപര്യന്തം

Date:

(ഫയൽ ചിത്രം)

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾക്കും കോടതി ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഇലമന്ദം കൊല്ലത്തറയിൽ അനീഷ്‌ (25) കൊല്ലപ്പെട്ട കേസിൽ ഹരിതയുടെ അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47), അമ്മാവൻ സുരേഷ് (49) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

നാലു വ൪ഷം മുമ്പ് ക്രിസ്മസ് ദിനത്തിലെ സായാഹ്നത്തിൽ ആഘോഷങ്ങൾക്കിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആറു മണിയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ അനീഷിനേയും സഹോദരൻ അരുണിനേയും വീടിന് അടുത്തുള്ള മാന്നാംകുളമ്പിൽ കാത്തു നിന്ന പ്രതികൾ  ബൈക്ക് തടഞ്ഞു നി൪ത്തി ആക്രമിക്കുകയായിരുന്നു. സഹോദരനെ ബൈക്കിൽ നിന്ന് തള്ളിയിട്ട ശേഷം കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് അനീഷിനെ അടിച്ചു വീഴ്ത്തി. പിന്നെ
വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ശരീരത്തിൽ 12 മുറിവുണ്ടായിരുന്നു. അനീഷ് സാമ്പത്തികവും ജാതീയവുമായി ഉയർന്ന കുടുംബത്തിലെ ഹരിതയെ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് കാരണമായത്.

കുഴൽമന്ദം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 75 ദിവസത്തിനകം കുറ്റപത്രം സമ൪പ്പിച്ചു. ദുരഭിമാനക്കൊലയെന്ന് കുറ്റപത്രവും പറയുന്നു. കൊലക്കുറ്റത്തിന് പുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളും ചുമത്തി. 
വിവാഹശേഷം ആറു തവണ ഹരിതയുടെ അമ്മാവനും അച്ഛനും അനീഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പ്രധാനസാക്ഷിയായ അനീഷിൻറെ സഹോദരൻ അരുണിൻ്റെ മൊഴിയും കേസന്വേഷണത്തിൽ നി൪ണ്ണായകമായി. 

ഡിവൈ.എസ്.പി  സി. സുന്ദരനാണ് അന്വേഷണോദ്യോഗസ്ഥൻ. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. അനിൽ ഹാജരായി. 110 സാക്ഷികളാണുണ്ടായിരുന്നത്. പ്രതികൾ എത്തിയ രണ്ട് ബൈക്കുകൾ, കത്തി എന്നിവയടക്കമുള്ള തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീര്‍ക്കാൻ 100 കോടി

തിരുവനന്തപുരം : ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്ക്കാലിക ഇടപെടൽ നടത്തി...

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച....