തേങ്കുറിശ്ശി ദുരഭിമാനക്കൊല: ഇന്ന് ശിക്ഷാ വിധി

Date:

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവു ശിക്ഷ വിധിക്കും. കേസിൽ ഇലമന്ദം കൊല്ലത്തറയിൽ അനീഷ്‌ (25) കൊല്ലപ്പെട്ട കേസിൽ ഹരിതയുടെ അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47), അമ്മാവൻ സുരേഷ് (49) എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ  അനീഷ് കൊല്ലപ്പെടുന്നത്.  കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.
കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹം. പൊലീസിൻ്റെ സാന്നിദ്ധ്യത്തിൽ ഒത്തുതീ൪പ്പിന് ശ്രമമുണ്ടായെങ്കിലും  സ്റ്റേഷനിൽ വെച്ച് തന്നെ ഹരിതയുടെ അച്ഛൻ പ്രഭുകുമാ൪ 90 ദിവസത്തിനുളളിൽ അനീഷിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. അതാണ് അച്ഛനും അമ്മാവൻ സുരേഷും ചേ൪ന്ന് നടപ്പാക്കിയത്. 

നാലു വ൪ഷം മുമ്പ് ക്രിസ്മസ് ദിനത്തിലെ സായാഹ്നത്തിൽ ആഘോഷങ്ങൾക്കിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആറു മണിയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ അനീഷിനേയും സഹോദരൻ അരുണിനേയും വീടിന് അടുത്തുള്ള മാന്നാംകുളമ്പിൽ കാത്തു നിന്ന പ്രതികൾ  ബൈക്ക് തടഞ്ഞു നി൪ത്തി ആക്രമിക്കുകയായിരുന്നു. സഹോദരനെ ബൈക്കിൽ നിന്ന് തള്ളിയിട്ട ശേഷം കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് അനീഷിനെ അടിച്ചു വീഴ്ത്തി. പിന്നെ
വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ശരീരത്തിൽ 12 മുറിവുണ്ടായിരുന്നു. അനീഷ് സാമ്പത്തികവും ജാതീയവുമായി ഉയർന്ന കുടുംബത്തിലെ ഹരിതയെ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് കാരണമായത്. കോയമ്പത്തൂരിലെ ബന്ധു വീട്ടിൽ നിന്നായിരുന്നു പ്രതികളെ പൊലിസ് പിടികൂടിയത്.

കുഴൽമന്ദം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 75 ദിവസത്തിനകം കുറ്റപത്രം സമ൪പ്പിച്ചു. ദുരഭിമാനക്കൊലയെന്ന് കുറ്റപത്രവും പറയുന്നു. കൊലക്കുറ്റത്തിന് പുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളും ചുമത്തി. 
വിവാഹശേഷം ആറു തവണ ഹരിതയുടെ അമ്മാവനും അച്ഛനും അനീഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പ്രധാനസാക്ഷിയായ അനീഷിൻറെ സഹോദരൻ അരുണിൻ്റെ മൊഴിയും കേസന്വേഷണത്തിൽ നി൪ണ്ണായകമായി. 

പ്രതികളെ തൂക്കിക്കൊല്ലണമെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പറയുന്നത്. അനീഷ് മരണപ്പെട്ടെങ്കിലും ഹരിത ഇപ്പോഴും ഭർത്താവിൻ്റെ മാതാപിതാക്കളോടൊപ്പമാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...