Sunday, March 29, 2026

ഇത് പുതു ചരിത്രം; ഹൃദയത്തിനുള്ളിലെ ട്യൂമർ നീക്കം ചെയ്ത് കോട്ടയം മെഡിക്കൽ കോളജ്

Date:

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം നടന്നത് അതിസങ്കീർണമായ ഒരു ശസ്ത്രക്രിയയായിരുന്നു. ഹൃദയത്തിനുള്ളിലെ വലിയ ട്യൂമർ നീക്കം ചെയ്ത് മെഡിക്കൽ കോളജ് തൊറാസിക് സർജനും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ.ജയകുമാറും സംഘവും പുതുചരിത്രമാണ് തുന്നിച്ചേർത്തത്. പാലക്കാട് മണ്ണാർക്കാട് മുണ്ടംപോക്കിൽ എൻ.പി.ഷംന (30) യാണ് ശസ്ത്രക്രിയക്ക് വിധേയയായത്.

ഷംനയുടെ ഹൃദയത്തിനുള്ളിൽ ഇടതു വെൻട്രിക്കിളിൽ 17 സെന്റിമീറ്റർ നീളവും 13 സെന്റിമീറ്റർ വീതിയുമുള്ള അര കിലോഗ്രാമിലധികം ഭാരം വരുന്ന ട്യൂമറാണ് ഉണ്ടായിരുന്നത്. 2 മാസം മുൻപു നെഞ്ചിനു വേദന അനുഭവപ്പെട്ടതോടെ പരിശോധന നടത്തി. ട്യൂമർ അപകടകരമായ നിലയിലാണെന്നും ജീവൻ അപകടത്തിലാണെന്നും മിക്ക ആശുപത്രികളിലെയും ഡോക്ടർമാർ തുറന്ന് പറഞ്ഞെങ്കിലും അവരാരും ശസ്ത്രക്രിയ ചെയ്യാൻ തയാറായില്ല. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോ. ടി.കെ.ജയകുമാറിൻ്റെ അടുത്ത് എത്തുന്നതെന്ന് ഷംനയുടെ ബന്ധുക്കൾ പറഞ്ഞു

ഷംനയുടെ ബന്ധുവായ പട്ടാമ്പി സ്വദേശി ജാസ്മിൻ മുഹമ്മദാലിക്ക് (52) ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് 2 വർഷം മുൻപ് നടത്തിയത്. അന്നും ഡോ.ടി.കെ.ജയകുമാറായിരുന്നു ശസ്ത്രക്രിയ ചെയ്തത്.

6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഷംനയുടെ ഹൃദയത്തിലെ ട്യൂമർ പൂർണ്ണമായി നീക്കി. ആരോഗ്യനില വീണ്ടെടുത്ത ഷംന ഇന്നലെ ആശുപത്രി വിട്ടു. ഡോ. ടി.കെ.ജയകുമാറിനോടൊപ്പം ഡോ. നിധീഷ്, ഡോ. മഞ്ജുഷ, ഡോ. ആദി കിഷോർ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ടീം അംഗങ്ങളെ മന്ത്രിമാരായ വീണാ ജോർജും വി.എൻ.വാസവനും അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...