ഫോർട്ട് കൊച്ചിയിൽ ഇത്തവണ രണ്ട് പാപ്പാഞ്ഞി; ഗാലാഡിക്കും പപ്പാഞ്ഞിയ കത്തിക്കാൻ ഹൈക്കോടതി അനുമതി

Date:

കൊച്ചി: ഫോർട്ടുകൊച്ചിയിൽ പുതുവർഷരാത്രിയിൽ ഇത്തവണ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും.  വെളി മൈതാനത്ത് ഗാലാ ഡി കൊച്ചി തയ്യാറാക്കിയ പാപ്പാ‌ഞ്ഞിയെ കൂടി കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി. പാപ്പാഞ്ഞിയെ കത്തിക്കുന്നതിനെച്ചൊല്ലി ദിവസങ്ങളായി നിലനിന്ന തർക്കത്തിനും വിവാദത്തിനുമാണ് ഹൈക്കോടതി ഇടപെടലോടെ പരിഹാരയായത്

കാർണിവൽ കമ്മിറ്റിയുടെ പാപ്പാഞ്ഞിയെ പതിവുപോലെ പരേഡ് മൈതാനത്ത് കത്തിക്കും. പാപ്പാഞ്ഞിയെ കത്തിക്കുന്നതിനെച്ചൊല്ലി ദിവസങ്ങളായി നിലനിന്ന തർക്കത്തിനും വിവാദത്തിനുമാണ് ഹൈക്കോടതി ഇടപെടലോടെ താൽക്കാലിക പരിഹാരമായി. കാർണിവൽ കമ്മിറ്റിക്ക് പതിവുപോലെ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കും. ഗാലാ ഡി കൊച്ചിയെന്ന കൂട്ടായ്മക്ക് വെളി മൈതാനത്ത് പുതുവർഷത്തെ വരവേൽക്കാൻ തങ്ങളുടെ പാപ്പാഞ്ഞിയെ അഗ്നിക്കിരയാക്കാം.

എല്ലാ വിധ സുരക്ഷ മുൻകരുതലുകളും സ്വീകരിക്കുമെന്ന സംഘാടകരുടെ ഉറപ്പുകൂടി പരിഗണിച്ചാണ് നടപടി. വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് ചുറ്റും സുരക്ഷാ  ബാരിക്കേഡുകൾ അടക്കം തീർക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ പാപ്പാഞ്ഞിയെ എടുത്ത് മാറ്റണമെന്ന് പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നത്. ഇത് ചോദ്യം ചെയ്തുളള ഹർജിയിലെ സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.  രണ്ട് പാപ്പാഞ്ഞികളെയും കത്തിക്കുന്നതോടെ ഫോർട്ടുകൊച്ചിയിൽ പൊലീസിന് ഇത്തവണ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളത്’: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാര ജേതാവ് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍...

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ...

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...