യാചകർക്ക് പണം നൽകുന്നവർക്കെതിരെ ഇനി മുതൽ കേസ് വരും

Date:

ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിനെ യാചകരിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഭിക്ഷ നൽകുന്നവർക്കെതിരെ 2025 ജനുവരി 1 മുതൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ ഭരണകൂടം. ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ആശിഷ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഭിക്ഷാടനത്തിനെതിരായ ഞങ്ങളുടെ ബോധവൽക്കരണ കാമ്പയിൻ ഡിസംബർ മാസം അവസാനം വരെ നഗരത്തിൽ നടക്കും. ജനുവരി 1 മുതൽ ആരെങ്കിലും ഭിക്ഷ കൊടുക്കുന്നതായി കണ്ടെത്തിയാൽ, അവർക്കെതിരെ    എഫ്ഐആർ രജിസ്റ്റർ ചെയ്യും.” അദ്ദേഹം പറഞ്ഞു.

“ഭിയ്ാടകർക്ക് ദാനം നൽകിക്കൊണ്ട് പാപത്തിൽ പങ്കാളികളാകരുതെന്ന് ഇൻഡോറിലെ എല്ലാ നിവാസികളോടും ഞാൻ അഭ്യർത്ഥിക്കുന്നു,” ഉദ്യോഗസ്ഥൻ പറഞ്ഞു. ആളുകളെ ഭിക്ഷാടനത്തിലാക്കുന്ന വിവിധ സംഘങ്ങളെ ഭരണകൂടം അടുത്ത മാസങ്ങളിൽ തുറന്നുകാട്ടിയിട്ടുണ്ടെന്നും ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന പലരെയും പുനരധിവസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇൻഡോർ ഉൾപ്പെടുന്ന രാജ്യത്തെ 10 നഗരങ്ങളെ യാചക വിമുക്തമാക്കാനുള്ള പരീക്ഷണ പദ്ധതിക്ക് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം തുടക്കമിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് പത്തിരട്ടി വര്‍ദ്ധിപ്പിച്ച് കേന്ദ്രം ; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ബാധകമാകും

ന്യൂഡൽഹി : പഴയ വാഹന ഉടമകൾക്ക് പ്രഹരമേൽപ്പിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്നസ്...

ആന്ധ്രാപ്രദേശിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

ഗോദാവരി : ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി പ്രദേശത്ത് ബുധനാഴ്ച...

എസ്ഐആറിനെതിരായ കേരളത്തിലെ ഹര്‍ജികളിൽ വിശദവാദം കേള്‍ക്കാൻ സുപ്രീം കോടതി; കേസ് വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി : കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടക്കം നൽകിയ ഹര്‍ജികളിൽ  ...