ഗുജറാത്തിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം; അപകടം പരിശീലന പറക്കലിനിടെ

Date:

പോർബന്തർ : ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്ന് വീണ് മൂന്നു പേർ മരിച്ചു. കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. ഇന്ത്യൻ കോസ്റ്റുകാർഡിന്‍റെ എഎല്‍എച്ച് ധ്രുവ് എന്ന ഹെലികോപ്റ്റർ പതിവ് പരിശീലന പറക്കലിനിടെയാണ്  തകർന്ന് വീണത്.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. അതേസമയം, ഹെലികോപ്റ്ററിൽ അഞ്ച് പേരുണ്ടായിരുന്നു എന്നും വിവരമുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കർണാടകയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ച് 9 പേർ വെന്തുമരിച്ചു

ബംഗളൂരു : കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ജ്വരം; ഇന്ത്യ-ശ്രീലങ്ക വനിതാ ട്വൻ്റി20യുടെ മൂന്ന് മത്സരങ്ങൾക്ക് വേദിയാകുന്നു

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിന്...