Sunday, May 10, 2026

യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇർഷാദിനെതിരെ യുഡിഎഫ് നടപടി

Date:

കായംകുളം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്ക്കെതിരെ ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടപടിയെടുത്ത് യുഡിഎഫ്. യുഡിഎഫ് കൺവൻഷനിൽ  പ്രതിഭയ്ക്കെതിരെ മോശം പരാമർശം നടത്തിയ എ. ഇർഷാദിനെ കായംകുളം നിയോജകമണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല.

സോഷ്യൽ മീഡിയയിലടക്കം ലീഗ് നേതാവിനും യുഡിഎഫിനുമെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ കൂടിയായിരുന്നു നടപടി. ഒരു സ്ത്രീക്കെതിരെ നടത്തിയ മോശമായ പ്രസ്താവന കേവലം ഖേദപ്രകടനത്തിൽ ഒതുങ്ങുന്ന ഒന്നല്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഖേദപ്രകടനം എന്നത് രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെങ്കിലും ഇത്രയും മോശമായ വാക്കുകൾ ഉപയോഗിച്ച നേതാവിനെ സ്ഥാനത്ത് നിലനിർത്തുന്നത് മുന്നണിക്ക് ഗുണകരമല്ലെന്ന വിലയിരുത്തുകളെ തുടർന്നാണ് നടപടിയെന്നാണ് വിവരം.

യുഡിഎഫ് തലത്തിലുള്ള നടപടിക്ക് പിന്നാലെ മുസ്ലിം ലീഗ് പാർട്ടി തലത്തിലും ഇർഷാദിനെതിരെ അച്ചടക്ക നടപടിയെടുത്തേക്കും. ലീഗ് നേതാവിൻ്റെ സ്ത്രീവിരുദ്ധ പരാമർശം ഇടതുപക്ഷം ഇതിനിടെ തന്നെ ശക്തമായ പ്രചരണായുധമാക്കി കഴിഞ്ഞു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വേദികളിൽ ഇത് അലയടിക്കുമെന്നതും ഉറപ്പാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിപിഐ(എം) ടിവികെയ്ക്ക് നൽകുന്ന പിന്തുണയുടെ നേർചിത്രം അഥവാ തമിഴ്നാട് രാഷ്ട്രീയം പറയുന്ന വലിയ പാഠം!

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യം...

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം രചിച്ച് ദളപതി വിജയ് അഥവാ സി...

കോൺഗ്രസിന്റെ തെരുവ് യുദ്ധത്തിന് ശമനം!; കേരള മുഖ്യമന്ത്രിയ്ക്കായി ചർച്ച പൂർത്തിയായി, പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ തെരുവ് യുദ്ധം അവസാനിപ്പിക്കാൻ...

‘ശനി’ തീർന്നു, വിജയ്ക്ക് ഇനി മുഖ്യമന്ത്രിയാവാം!; വിസികെ പിന്തുണ ഉറപ്പിച്ച് ടിവികെ

ചെന്നൈ : തമിഴ്നാട്ടിൽ ടിവികെയ്ക്കുള്ള വിസികെ പിന്തുണ ഉറപ്പായതോടെ വിജയ് മുഖ്യമന്ത്രിയായി...