Wednesday, March 11, 2026

കേന്ദ്ര ബജറ്റ് 2026: കാൻസറിൻ്റേയും അപൂർവ്വ രോഗ മരുന്നുകളുടെയും വില കുറയും; വിദേശ ടൂർ പാക്കേജുകളുടെ ടിസിഎസ് 2% ആയി കുറച്ചു

Date:

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സാധാരണക്കാർക്കും രോഗികൾക്കും വലിയ ആശ്വാസമേകിയേക്കും. ജീവൻരക്ഷാ മരുന്നുകളുടെയും
കാൻസർ ചികിത്സയ്ക്കും അപൂർവ്വ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാകുന്നതോടെ  വില ഗണ്യമായി കുറയും. കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന 17 പ്രധാന മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി. ഇതിന് പുറമെ ഏഴ് തരം അപൂർവ്വ രോഗങ്ങൾക്കുള്ള (മരുന്നുകൾക്കും ഇനി മുതൽ നികുതി നൽകേണ്ടതില്ല. ചികിത്സാച്ചെലവ് പതിന്മങ്ങ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്ക് വലിയ സാമ്പത്തികാശ്വാസമാകുന്നു പുതിയ പ്രഖ്യാപനങ്ങൾ .
വിദേശ ടൂർ പാക്കേജുകൾക്കും വിദേശ പഠനത്തിനുമായി പണമയക്കുന്നവർക്കും ബജറ്റിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശ ടൂർ പാക്കേജുകൾക്ക് ഈടാക്കുന്ന ടിസിഎസ് (TCS) നിരക്ക് നിലവിലെ 5 ശതമാനം, 20 ശതമാനം എന്നിവയിൽ നിന്നും വെറും 2 ശതമാനമായി കുറച്ചു. ഇതിനായി തുകയുടെ പരിധി നിശ്ചയിച്ചിട്ടില്ല. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരം വിദേശ പഠനത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി പണമയക്കുമ്പോഴുള്ള ടിസിഎസ് നിരക്കും 5 ശതമാനത്തിൽ നിന്നും 2 ശതമാനമായി കുറച്ചു.

2026-ലെ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രകാരം വില കുറയുന്നവയുടെയും കൂടുന്നവയുടെയും പട്ടിക ഇങ്ങനെ –

വില കുറയുന്നവ –

• 17 കാൻസർ മരുന്നുകൾ: ജീവൻ രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവ കുറച്ചതിനാൽ കാൻസർ ചികിത്സാ ചെലവ് കുറയും.
• അപൂർവ്വമായ 7 രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതിക്ക് പൂർണ്ണ നികുതി ഇളവ് പ്രഖ്യാപിച്ചു.
• സ്മാർട്ട്ഫോണുകൾ: മൊബൈൽ ഫോണുകളുടെയും ഘടകഭാഗങ്ങളുടെയും നികുതി കുറച്ചു.
• ഇലക്ട്രിക് വാഹന (EV) ബാറ്ററികൾ: ലിഥിയം അയോൺ ബാറ്ററികളുടെ നികുതി കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാൻ സാധ്യതയുണ്ട്.
• സോളാർ പാനലുകൾ: പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോളാർ പാനലുകൾക്ക് വില കുറയും.
• കായിക ഉപകരണങ്ങൾ: ഇന്ത്യയെ ഒരു കായിക ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇവയുടെ നികുതി കുറച്ചു.
• തുകൽ ഉൽപ്പന്നങ്ങൾ: ചെരിപ്പുകൾ, ബാഗുകൾ തുടങ്ങിയ തോൽ ഉൽപ്പന്നങ്ങൾക്ക് വില കുറയും.
• മൈക്രോവേവ് ഓവനുകൾ: അടുക്കള ഉപകരണങ്ങളുടെ വിലയിലും കുറവുണ്ടാകും.
• വിദേശയാത്രകൾക്ക് ചെലവ് കുറയും.
• സിഎൻജി അടങ്ങിയ ബയോഗ്യാസിന് വില കുറയും.

വില കൂടുന്നവ –

*   മദ്യത്തിന്മേലുള്ള നികുതി വർദ്ധിപ്പിച്ചതിനാൽ ഇവയ്ക്ക്      വില കൂടും.
*    ചില ധാതുക്കളുടെ വില വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.   *    ആക്രി സാധനങ്ങൾ: സ്ക്രാപ്പ് ഉൽപ്പന്നങ്ങൾക്ക് വില          കൂടും.
*     ഓഹരി വിപണി: ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് (F&O)           ട്രേഡിംഗിന് ചെലവ് വർദ്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ...

‘പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും’; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ തീരുമാനമെടുത്ത്...

നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നിര്‍ദ്ദേശം

കൊച്ചി : നഴ്‌സ്മാരുടെ സമരത്തെ തുടർന്ന് ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്നും ജോലി...

‘മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, നല്ല ഭരണത്തിന്റെ ഭാഗം’ : ഹർജി തള്ളി ഹൈക്കോടതി

കൊച്ചി :സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപിച്ച്...