കേന്ദ്ര ബജറ്റിൽ തുല്യ നീതി കാണിച്ചില്ല ; കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ല – കെഎന്‍ബാലഗോപാല്‍

Date:

തിരുവനന്തപുരം:  കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന  കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍. സംസ്ഥാന സർക്കാരുകളോട് കേന്ദ്രം തുല്യ നീതി കാണിച്ചില്ല. കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ്. പക്ഷെ  കിട്ടിയത് 33000 കോടി മാത്രമാണ്.

വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ല. വിഴിഞ്ഞത്തെ പറ്റി ഒന്നു പറഞ്ഞില്ല.
സംസ്ഥാനങ്ങൾക്കുള്ള വീതം വെയ്പ്പിൽ വലിയ അന്തരം ഉണ്ട്. കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല. വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണ്. ഇതില്‍ പ്രതിഷേധം ഉണ്ട്. കാർഷിക മേഖലക്ക് വലിയ തിരിച്ചടിയാണ്. ന്യായവില ഉറപ്പിക്കാൻ പോലും സംവിധാനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വോട്ടര്‍പട്ടിക പരിഷ്‌ക്കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ എന്ത് ചെയ്യേണം, അറിയാം

തിരുവനന്തപുരം : വോട്ടര്‍ പട്ടികപരിഷ്‌ക്കരണത്തിന് വിവരം തേടി ബിഎല്‍ഒമാര്‍ ചൊവ്വാഴ്ച (4...

എസ്‌ഐആര്‍: സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് വൈകിട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍...

ഹൈക്കോടതിക്കു മുന്നില്‍ ആത്മഹത്യാ ഭീഷണി ; 57കാരന്‍ അറസ്റ്റില്‍

കൊച്ചി : ഹൈക്കോടതിക്കു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ 57കാരന്‍ അറസ്റ്റില്‍....