Monday, February 23, 2026

കേന്ദ്ര ബജറ്റ് : 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇനി ആദായ നികുതിയില്ല.

Date:

(Photo Courtesy: PTI)

ന്യൂഡൽഹി : 2024-25 കേന്ദ്ര ബജറ്റിൽ ആദായ നികുതിയില്‍ വന്‍ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ. 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ പൂര്‍ണ്ണമായും ആദായനികുതി ബാദ്ധ്യതയില്‍ നിന്ന് ഒഴിവാക്കി. 75,000 രൂപയുടെ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ കൂടി ചേരുമ്പോള്‍ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല.  നിലവില്‍ ഏഴ് ലക്ഷം രൂപവരെയുള്ളവര്‍ക്കായിരുന്നു ഈ ആനുകൂല്യം.

12 ലക്ഷം രൂപയില്‍ കൂടുതലാണ് വാര്‍ഷിക വരുമാനമെങ്കില്‍ പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് സ്ലാബ് സമ്പ്രദായത്തിൽ നികുതി നല്‍കേണ്ടിവരും. അതായത് 12 ലക്ഷത്തിന് മുകളില്‍ വരുമാനം കൂടിയാല്‍ സ്ലാബ് അടിസ്ഥാനത്തില്‍ നികുതി ബാദ്ധ്യതവരുമെന്ന് ചുരുക്കം. നാല് ലക്ഷം രൂപവരെ നികുതിയില്ല. നാല് മുതല്‍ എട്ട് ലക്ഷം വരെ 5 ശതമാനവും എട്ട് മുതല്‍ 12 ശതമാനംവരെ 10 ശതമാനവും 12 മുതല്‍ 16 ലക്ഷംവരെ 15 ശതമാനവും 16 മുതല്‍ 20 ലക്ഷംവരെ 20 ശതമാനവും 20 ലക്ഷം മുതൽ മുതല്‍ 24 ലക്ഷംവരെ 25 ശതമാനവും അതിന് മുകളില്‍ 30 ശതമാനവുമാണ് നികുതി അടയ്ക്കേണ്ടി വരും.

12 ലക്ഷത്തിന് മുകളിലാണ് വാര്‍ഷിക വരുമാനമെങ്കില്‍ സ്ലാബ് ബാധകമാകും. സ്ലാബ് ഉയര്‍ത്തിയതിനാല്‍ നിലവിലുള്ള നികുതി ബാദ്ധ്യതയില്‍ ഈ വിഭാഗക്കാര്‍ക്കും നേട്ടമുണ്ടാകും. അതായത്, 16 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിലവില്‍ 1.70 ലക്ഷം രൂപയാണ് നികുതി നല്‍കേണ്ടത്. പുതിയ സ്ലാബ് പ്രകാരം 1.20 ലക്ഷം രൂപയായി അത് കുറയും. അതായത് 50,000 രൂപയുടെ നേട്ടം. 20 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 90,000 രൂപയുടെയും 24 ലക്ഷം വരുമാനക്കാര്‍ക്ക് 1.10 ലക്ഷത്തിന്റെയും ആനുകൂല്യം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഇ-മൂക്ക് ‘, ‘ഇ-നാക്ക്’ മെഷീനുകൾ വരുന്നു ; തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

ഹൈദരാബാദ് : തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദത്തിന്റെയും ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും...

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞു ;17 പേർക്ക് ദാരുണാന്ത്യം

(Photo Courtesy : DD News/X) കാഠ്മണ്ഡു : നേപ്പാളിൽ ബസ് പുഴയിലേക്ക്...

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എ.ബി.സി. പദ്ധതി നടപ്പിലാക്കിയത് ഗുണകരമായെന്നും വിലയിരുത്തൽ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ തെരുവുനായകളുടെ എണ്ണം 28,510 എന്ന് കണ്ടെത്തൽ. 2018-ൽ...

നിയമസഭയിൽ പ്രതിപക്ഷത്തിന് ശബരിമല എന്ന ഒരേയൊരു വിഷയം; ഇത്തവണ ‘തന്ത്രി’യേയും കൊണ്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും ശബരിമല വിഷയമുയർത്തി...