മുലപ്പാലിൽ യുറേനിയം! ; നവജാത ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യത – പഠനം

Date:

ന്യൂഡൽഹി : മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിലെ സാമ്പിളുകളിൽ വളരെ ഉയർന്ന അളവിൽ യുറേനിയം കണ്ടെത്തിയതായി പഠനം. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ ശാസ്ത്രീയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. പട്നയിലെ മഹാവീർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുൺ കുമാർ, പ്രൊഫ. അശോക് ഘോഷ്, ന്യൂഡൽഹി എയിംസ് ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോ. അശോക് ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

2021 ഒക്ടോബറിനും 2024 ജൂലൈയ്ക്കും ഇടയിൽ നടത്തിയ പഠനത്തിനായി ഭോജ്പൂർ, സമസ്തിപൂർ, ബെഗുസാരായ്, ഖഗരിയ, കതിഹാർ, നളന്ദ എന്നിവിടങ്ങളിൽ നിന്നുള്ള 17 നും 35 നും ഇടയിൽ പ്രായമുള്ള 40 സ്ത്രീകളുടെ മുലപ്പാൽ സാമ്പിളാണ്  വിശകലനം ചെയ്തത്. എല്ലാ സാമ്പിളുകളിലും യുറേനിയം (U-238) കണ്ടെത്തി. സാന്ദ്രത 0 മുതൽ 5.25 ഗ്രാം/ലിറ്റർ വരെയാണ്. മുലപ്പാലിൽ യുറേനിയത്തിന് ആഗോളതലത്തിൽ അനുവദനീയമായ പരിധിയില്ല.

ശേഖരിച്ച മുലപ്പാൽ സാമ്പിളുകളിൽ ഖഗാരിയയിലാണ് യുറേനിയം അളവ് ഏറ്റവും ഉയർന്ന ശരാശരിയിൽ കണ്ടത്. നളന്ദയിലാണ് ഏറ്റവും കുറവ്. കതിഹാറിൽ ഒറ്റ സാമ്പിളിൽ എടുത്തതിൽ ഏറ്റവും ഉയർന്ന സാന്ദ്രതയാണ് കണ്ടെത്താനായത്. ഏകദേശം 70 ശതമാനം ശിശുക്കളിലും കാൻസർ ഉണ്ടാക്കാത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന അളവുകൾ ഉണ്ടായിരുന്നു. യുറേനിയത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് എയിംസിലെ സഹ-രചയിതാവ് ഡോ. അശോക് ശർമ്മ പറഞ്ഞു.

“യുറേനിയം എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങൾക്ക് ഇതുവരെ അറിയില്ല. ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയും ഇത് അന്വേഷിക്കുന്നുണ്ട്. നിർഭാഗ്യവശാൽ, യുറേനിയം ഭക്ഷ്യശൃംഖലയിൽ പ്രവേശിക്കുകയും കാൻസർ, നാഡീസംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളുടെ വളർച്ചയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് വളരെ ആശങ്കാജനകമായ വസ്തുതയാണ്.” അദ്ദേഹം പറഞ്ഞു.

ബീഹാറിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ വിഷയം കൂടുതൽ വഷളാക്കിയിരിക്കാം എന്നും അഭിപ്രായപ്പെടുന്നു. കുടിവെള്ളത്തിനും ജലസേചനത്തിനുമായി സംസ്ഥാനം ഭൂഗർഭജലത്തെയാണ് അമിതമായി ആശ്രയിക്കുന്നത്. സംസ്ക്കരിക്കാത്ത വ്യാവസായിക മാലിന്യങ്ങൾ പുറന്തള്ളുന്നത്, രാസവളങ്ങളുടെയും കീടനാശിനികളുടെയും ദീർഘകാല ഉപയോഗം എന്നിവ ജൈവ സാമ്പിളുകളിൽ ആർസെനിക്, ലെഡ്, മെർക്കുറി തുടങ്ങിയ ലോഹങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇതിനകം കാരണമായിട്ടുണ്ട്. ഇപ്പോൾ, മുലപ്പാലിലെ യുറേനിയത്തിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നത് മലിനീകരണം സംസ്ഥാനത്തെ ഏറ്റവും ദുർബ്ബലരായ ജനവിഭാഗമായ ശിശുക്കളിലേക്കും എത്തിയിരിക്കുന്നു എന്നാണ്.

ശിശുക്കളുടെ അവയവങ്ങൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതിനാലും, വിഷ ലോഹം കൂടുതൽ ആഗിരണം ചെയ്യുന്നതിനാലും, ഭാരം കുറഞ്ഞ ശരീരങ്ങൾ അവയുടെ എക്സ്പോഷർ വർദ്ധിപ്പിക്കുന്നതിനാലും ശിശുക്കൾ യുറേനിയത്തോട് പ്രത്യേകിച്ച് സംവേദനക്ഷമതയുള്ളവരാണ്. യുറേനിയം വൃക്കകൾക്ക് കേടുപാടുകൾ വരുത്തുകയും, നാഡീസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും, പിന്നീടുള്ള ജീവിതത്തിൽ കാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ആഗോളതലത്തിൽ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫിൻലാൻഡ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, ബംഗ്ലാദേശ്, ചൈന, കൊറിയ, മംഗോളിയ, പാക്കിസ്ഥാൻ, മെകോംഗ് ഡെൽറ്റ എന്നിവിടങ്ങളിൽ ഭൂഗർഭജലത്തിൽ ഉയർന്ന അളവിൽ യുറേനിയം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ, ബീഹാറിലെ അമ്മമാരുടെ മുലപ്പാലിൽ ഇത് കണ്ടെത്തിയത് ഇന്ത്യയിലും ഗുരുതരവുമായ ആശങ്കക്ക് വഴി വെയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും നിരവധി പേർ കുഴഞ്ഞുവീണു ; 10 പേർ പരിക്കേറ്റ് ആശുപത്രിയിൽ

കാസർഗോഡ് : ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട്...

സുര്യകാന്ത് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഇന്ന് സ്ഥാനമേൽക്കും

ന്യൂഡൽഹി : ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ്...

എസ്ഐആർ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 26 അല്ല, ഡിസംബർ 4 ആണ് : വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ SIR ഫോമുകളുടെ വിതരണം, ശേഖരണം, ഡിജിറ്റൈസേഷൻ...