Tuesday, September 29, 2026

സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും നിരവധി പേർ കുഴഞ്ഞുവീണു ; 10 പേർ പരിക്കേറ്റ് ആശുപത്രിയിൽ

Date:

കാസർഗോഡ് : ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെ നിരവധി പേർ കുഴഞ്ഞുവീണു. 10 പേർ പരിക്കേറ്റ് ആശുപത്രിയിൽ. യുവജന കൂട്ടായ്‌മയായ ‘ഫ്രീ’ യുടെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിലാണ് സംഭവം. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തി. അനിയന്ത്രിതമായ തിരക്ക് കാരണം പരിപാടി നിർത്തിവെക്കുകയും നഗരത്തിൽ ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു.

സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ വലിയ ജനക്കൂട്ടമാണ് മൈതാനത്തും പരിസരത്തും തടിച്ചുകൂടിയിരുന്നത്. തിരക്ക് നിയന്ത്രണാതീതമായതോടെ പലർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാൻ പോലീസിന് കഴിയാതെ വന്നതോടെ കാസർഗോഡ് നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വഴി തിരിച്ചുവിടാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസിന്റെ നിർദ്ദേശപ്രകാരം സംഗീത പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...