Sunday, March 29, 2026

യുഎസ് യുദ്ധ വിമാനം കുവൈത്തിൽ തകർന്നുവീണു; പൈലറ്റുമാർ രക്ഷപ്പെട്ടു

Date:

[ Photo Courtesy : OSINT defender / X]

കുവൈത്ത് സിറ്റി : അമേരിക്കൻ എഫ്-15 യുദ്ധ വിമാനം കുവൈത്തിൽ തകർന്നുവീണു. പൈലറ്റുമാർ രക്ഷപ്പെട്ടു. ഇറാൻ ആക്രണത്തിലാണോ തകർന്നത് എന്നത് വ്യക്തമല്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളുമുണ്ട്. വിമാനം തകർന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങൾ പുറത്ത് വന്നു.

മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളെത്തുടർന്ന് യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ കഴിയാൻ അഭ്യർത്ഥിച്ച് യുഎസ് എംബസി കുവൈത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുവൈത്തിന് മുകളിൽ ഇറാൻ്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ഭീഷണി തുടരുകയാണ്. എംബസിയിലേക്ക് വരരുത്. നിങ്ങളുടെ വീടുകളിൽ താഴത്തെ നിലകളിലും ജനലുകളിൽ നിന്ന് അകന്നും സുരക്ഷിതമായി കഴിയുക. പുറത്തിറങ്ങരുത്’ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺസുലേറ്റ് അഫയേഴ്‌സ് എക്‌സിൽ പോസ്റ്റ് ചെയ്തു.

എംബസി ജീവനക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയുകയാണെന്നും, ആക്രമണമുണ്ടായാൽ സുരക്ഷാ പദ്ധതികൾ വിലയിരുത്തണമെന്നും ഡിപ്പാർട്ട്മെന്റ് പൗരന്മാരോട് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...