Thursday, September 10, 2026

‘അമേരിക്കയുമായി ചർച്ചക്കില്ല’ : യുഎസ് മാധ്യമങ്ങളെ തള്ളി ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി

Date:

[Photo Courtesy : X]

ടെഹ്റാൻ : അമേരിക്ക – ഇസ്രായേൽ സംയുക്താക്രമണം ഇറാനുമേൽ തുടരുന്നതിനിടെ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. ഖമേനി  വധിക്കപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ താൻ വീണ്ടും ശ്രമിച്ചു എന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങളെ അലി ലാരിജാനി പാടെ നിഷേധിച്ചു . 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകൾ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും ഇറാൻ ദശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി പറഞ്ഞു. അമേരിക്കൻ സൈനികരുടെ കൂടുതൽ ജീവഹാനിയെക്കുറിച്ച് ട്രംപ് ഇപ്പോൾ ആശങ്കപ്പെടുകയാണെന്നും അലി ലാരിജാനി പറഞ്ഞു.

അമേരിക്ക ആദ്യം എന്ന സ്വയം നിർമ്മിച്ച മുദ്രാവാക്യത്തെ ട്രംപ് ഇസ്രായേൽ ആദ്യം ആക്കി മാറ്റി. ഇസ്രായേലിന്റെ അധികാരക്കൊതിക്കായി അമേരിക്കൻ സൈനികരെ  ബലിയർപ്പിയ്ക്കുകയാണ് ട്രംപെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...