Saturday, February 7, 2026

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

Date:

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും. നാല് ദിവസത്തെ  സന്ദർശനത്തിനായാണ് വാൻസ് എത്തുന്നത്. ഇന്ത്യന്‍ വംശജയായ ഉഷ വാന്‍സും മക്കളായ ഇവാൻ, വിവേക്, മിരാബെല്‍ എന്നിവരും ജെ ഡി വാൻ‌സിനൊപ്പമുണ്ടാകും.
നാളെ രാവിലെ പാളം എയർപോർട്ടിൽ എത്തുന്ന അദ്ദേഹത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ വൈകീട്ട് കൂടിക്കാഴ്ച നടത്തുന്ന വാൻസ് അത്താഴവിരുന്നിലും പങ്കെടുക്കും.

വ്യാപാരം, താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഉന്നത തല സംഘത്തിന്റെ സന്ദർശനം കൊണ്ട് സാധിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ. ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ, ഇന്ത്യയുടെ ചരിത്ര പ്രധാന കേന്ദ്രങ്ങളായ ജയ്പൂര്‍, ആഗ്ര തുടങ്ങിയവ വാന്‍സും കുടുംബവും സന്ദര്‍ശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു....

ശബരിമല സ്വർണ്ണക്കവർച്ച : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ്...

‘കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല’; നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യ...