ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചു

Date:

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങളാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് വിവരം.

രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് ജഗ്ദീപ് ധന്‍കര്‍ നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മന്ത്രിസഭയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹത്തില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ മുന്‍ കേന്ദ്രമന്ത്രിയും ബംഗാൾ മുൻ ഗവർണ്ണറുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...

മെഡിക്കൽ എമർജൻസി:  തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി സൗദിയ എയർലൈൻസ് വിമാനം

തിരുവനന്തപുരം : മെഡിക്കൽ എമർജൻസിയെ തുടർന്ന്  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി...