വയനാട് ദുരന്തം: ‘ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടി; മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ സമയം കൊണ്ട് കേരളം കണക്ക് നൽകി, എന്നിട്ടും അവഗണന, മറ്റുള്ളവർക്ക് വാരിക്കോരി’ – മുഖ്യമന്ത്രി

Date:

തിരുവനന്തപുരം : വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തത്തിൽ നിന്നു കേന്ദ്രം ഒളിച്ചോടി. കേരളം കണക്ക് നൽകാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണ്. അമിത് ഷാ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇല്ലാത്ത കാലാവസ്ഥ മുന്നറിയിപ്പ് പറഞ്ഞു നേരത്തെ തെറ്റിദ്ധരിപ്പിച്ചു. ഓഗസ്റ്റ് 10 ന് പ്രധാന മന്ത്രി വയനാട്ടിൽ വന്നു. അന്ന് തന്നെ കേരളം ആവശ്യങ്ങൾ ഉന്നയിച്ചു. പിന്നാലെ ഇനം തിരിച്ചു തയ്യാറാക്കി വിശദമായ മെമ്മോറാണ്ടാം നൽകി.
പ്രധാനമന്ത്രിയുടെ  സന്ദർശനം കഴിഞ്ഞ് 100 ദിവസം ആയി. ഇതിനിടെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകി. കേരളത്തിന് ഇത് വരെ പ്രത്യേക സഹായം ആയി ഒരു രൂപ പോലും നൽകിയില്ല.

നേരത്തെ നൽകിയ മെമ്മോറാണ്ടത്തിനു പുറമെ pdna പ്രകാരം ആവശ്യം ഉന്നയിച്ചു. pdna സഹായത്തിനു ഉള്ള ഔദ്യോഗിക രേഖയായി പ്രധാന മന്ത്രിയുടെ സന്ദർശന സമയത്തു കണക്കാക്കിയിരുന്നില്ല.pdna മെമ്മോറാണ്ടം തയ്യാറാക്കാൻ കേരളം കുറഞ്ഞ സമയം മാത്രമാണ് എടുത്തത്. 583 പേജുള്ള പഠന റിപ്പോർട്ട് ആണ് കേരളം നൽകിയത്. pdna തയ്യാറാക്കാൻ വൈകി എന്ന കേന്ദ്ര വാദം തെറ്റ്. pdna തയ്യാറാക്കാൻ ചുരുങ്ങിയത് മൂന്നു മാസം വേണം.
ദുരന്തം ഉണ്ടായ മറ്റ് സംസ്ഥാനങ്ങൾ pdna തയ്യാറാക്കാൻ മൂന്ന് മാസം എടുത്തു. ത്രിപുര ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക നൽകി. കേരളത്തോട് അവഗണനയാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇഷ്ടം പോലെ സഹായം നല്‍കുന്നു.

കേരളം ആവശ്യപ്പെട്ടത് മൂന്നു കാര്യങ്ങളാണ്. അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കണം. കടങ്ങൾ എഴുതിത്തള്ളണം . അടിയന്തര സഹായം വേണം. മൂന്നു ആവശ്യങ്ങളിലും മറുപടി ഇല്ല. sdrf ഇൽ ഫണ്ട് ഉണ്ട് എന്ന വാദം ശരിയല്ല. സാധാരണ നിലക്ക് കിട്ടുന്ന ഫണ്ട് മാത്രമാണ് ഉള്ളത്. വയനാടിന് പ്രത്യേകം ഫണ്ട് കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊടുന്യായം പറഞ്ഞു കേന്ദ്രം കേരളത്തെ  അവഗണിക്കുന്നു. ആവശ്യപെടുന്ന കണക്ക് നിശ്ചിത മാതൃകയിൽ ഹൈക്കോടതിയിൽ നൽകും. കണക്ക് ഇല്ലാത്തത് അല്ല കാരണം. കൂടുതൽ വിനിയോഗ സാദ്ധ്യത ഉള്ള അധിക സഹായം ആണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...