Friday, February 27, 2026

എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ‘വിംഗ് ടിപ്പുകൾ’ തമ്മിൽ കൂട്ടിയിടിച്ചു ; അപകടം മുംബൈ വിമാനത്താവളത്തിൽ ടാക്സി ചെയ്യുന്നതിനിടെ

Date:

[Photo Courtesy : PTI/X]

മുംബ : മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ‘വിംഗ് ടിപ്പുകൾ’പരസ്പം കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻ്റേയും ഹൈദരാബാദ് മുംബൈ ഇൻഡിഗോ വിമാനത്തിൻ്റേയും ചിറകുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ടാക്സി ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. തൊട്ട് അടുത്ത് കൂടി പോവുകയായിരുന്ന വിമാനങ്ങളുടെ ചിറകുകളുടെ അറ്റമാണ് കൂട്ടിയിടിച്ചത്. തലനാരിഴയ്ക്കാണ് വലിയ ഒരു അപകടം ഒഴിവായത്. 

എയർ ഇന്ത്യയുടെ വിമാനം പറന്നുയരുന്നതിന് മുമ്പ് ടാക്സിവേയിൽ കാത്തു നിൽക്കുമ്പോൾ രണ്ടാമത്തെ വിമാനം ലാൻഡിംഗിന് ശേഷം ടാക്സി ചെയ്യുമ്പോഴുമായിരുന്നു അപകടം. ഗ്രൗണ്ട് കൺട്രോൾ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇരുവിമാനങ്ങളെയും സർവ്വീസ് റദ്ദാക്കി. വിമാനങ്ങളുടെ ചിറകുകൾക്ക് അപകടത്തിൽ തകരാറ് സംഭവിച്ചിട്ടുണ്ട്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് മാറ്റി. രണ്ടും എയർബസ് എ320 വിമാനങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ മുന്നേറ്റം; ആക്കുളം-ചേറ്റുവ ജലപാത ഒന്നാംഘട്ടം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ മുന്നേറ്റം സൃഷ്ടിയ്ക്കുന്ന...

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർശെൽവം ഡിഎംകെയിൽ

ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ...

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു ; തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിയ്ക്കും

കണ്ണൂർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി...