വനിതാ ഡോക്ടറുടെ കൊലപാതകം : മൊഴിയിൽ വൈരുദ്ധ്യം; മുൻ പ്രിൻസിപ്പലിനെ നുണപരിശോധനക്ക് വിധേയനാക്കാൻ സിബിഐ

Date:

കൊൽത്തക്ക∙ ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ. സഞ്ജയ് ഘോഷിന്റെ മൊഴികളിൽ വൈരുദ്ധ്യങ്ങൾ കണ്ടതിനെ തുടർന്നാണ് നുണപരിശോധനക്ക് സിബിഐ തയ്യാറെടുക്കുന്നത്. നുണപരിശോധന നടത്താൻ സിബിഐയ്ക്ക് കോടതി അനുമതി നൽകി.

കൊലപാതക വിവരം അറിഞ്ഞപ്പോൾ എന്തായിരുന്നു സഞ്ജയുടെ പ്രതികരണമെന്ന് ചോദ്യംചെയ്യലിനിടെ സിബിഐ ചോദിച്ചു എന്നാണറിയുന്നത്.
മൃതദേഹം കാണിക്കുന്നതിന് മുൻപ് മൂന്നുമണിക്കൂറോളം യുവതിയുടെ മാതാപിതാക്കളെ എന്തിനു കാത്തുനിർത്തി, കൊലപാതക വിവരം അറിഞ്ഞശേഷം ആദ്യം വിളിച്ചതാരെ, യുവതി മരിച്ചുകിടന്ന സെമിനാർ ഹാളിനടുത്ത് അറ്റകുറ്റപ്പണി നടത്താൻ
അനുവാദം നൽകിയതാര് തുടങ്ങിയ ചോദ്യങ്ങളാണ് സിബിഐ സഞ്ജയ് ഘോഷിനോട് ചോദിച്ചത്. ലഭിച്ച മറുപടികളിൽ വൈരുദ്ധ്യം നിഴലിച്ചതാണ് സിബിഐ ഉദ്യോഗസ്ഥരെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജനാധിപത്യ പ്രക്രിയയോടുള്ള ഗുരുതരമായ വെല്ലുവിളി’: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ എസ്ഐആറിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനതപുരം : 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടികയുടെ പ്രത്യേക...