Monday, January 12, 2026

‘ഭീകരർക്ക് മുന്നിൽ സ്ത്രീകൾ കൈകൂപ്പി നിൽക്കാൻ പാടില്ലായിരുന്നു’ : ബിജെപി എംപിയുടെ പ്രസ്താവന വിവാദം

Date:

ചണ്ഡീഗഢ് : ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരെ വിവാദ പ്രസ്താവനയുമായി ഹരിയാന ബിജെപി രാജ്യസഭാ എംപി രാം ചന്ദർ ജാംഗ്ര. പഹൽഗാമിൽ സ്ത്രീകൾ തീവ്രവാദികളോട് പോരാടണമായിരുന്നുവെനാണ് ബിജെപി എംപിയുടെ വാദം. സ്ത്രീകൾ കൈകൾ കൂപ്പി നിൽക്കുന്നതിനു പകരം പോരാടിയിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ദേവി അഹല്യഭായ് ഹോൾക്കറുടെ ജന്മവാർഷികത്തിൽ ഭിവാനിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു എംപിയുടെ വിവാദ പ്രസ്താവന. 

വേദിയിൽ എംഎൽഎമാരായ കപൂർ ബാൽമികി,  ഘനശ്യാം സറഫ്, ജില്ലാ മേധാവി വീരേന്ദ്ര കൗശിക് എന്നിവരേയും നൂറുകണക്കിന് തൊഴിലാളികളേയും സാക്ഷിനിർത്തിയായിരുന്നു ഹരിയാന ബിജെപി രാജ്യസഭാ എംപി രാം ചന്ദർ ജാംഗ്രയുടെ പഹൽഗാം ഭീകരാക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള പരാമർശം.      . സെമിനാറിനുശേഷം, പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികളെ തിരിച്ചറിയുന്നതിനെക്കുറിച്ചും അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിൽ നിന്ന് രാമചന്ദ്ര ജാംഗ്ര ഒഴിഞ്ഞുമാറി. പ്രതികളെ പിടികൂടാനായില്ലെങ്കിലും, നമ്മുടെ സൈന്യം അവരുടെ ഒളിത്താവളങ്ങളും യജമാനന്മാരേയും നശിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജംഗ്രയുടെ പരാമർശങ്ങൾ രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. റോഹ്തക്കിൽ നിന്നുള്ള കോൺഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ, രാമചന്ദ്ര ജംഗ്രയുടെ പരാമർശങ്ങളെ ശക്തമായി അപലപിച്ചു.

“പഹൽഗാം ഭീകരാക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ അന്തസ്സ് ഹരിയാനയിൽ നിന്നുള്ള ഈ ബിജെപി എംപി രാമചന്ദ്ര ജി കവർന്നെടുക്കുകയാണ്. ഇത് ലജ്ജാകരവും അപമാനകരവുമായ ഒരു പ്രസ്താവനയാണ്. രക്തസാക്ഷികളുടെ കുടുംബങ്ങളെ ബിജെപി അപമാനിക്കുന്നത് തുടരുന്നു, അത് അവസാനിപ്പിക്കണം.” ഹൂഡ പറഞ്ഞു.

രാമചന്ദ്ര ജംഗ്രയുടെ പരാമർശങ്ങളെ സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവും ശക്തമായ ഭാഷയിൽ അപലപിച്ചു. അങ്ങേയറ്റം കുറ്റകരവും അസ്വീകാര്യവുമാണ് ജംഗ്രയുടെ ഭാഷയെന്ന് അഖിലേഷ് വിശേഷിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യക്കാർക്ക് യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് ജർമ്മനി ; ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ല

ന്യൂഡൽഹി : ജർമ്മനിയിലെ വിമാനത്താവളങ്ങൾ വഴി സഞ്ചരിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക്...

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി വായ തുറക്കില്ലെന്ന് ഷാഫി പറമ്പിൽ!

രാഹുൽ മാങ്കൂട്ടത്തിൽവിഷയത്തിൽ ഇനി തന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ലെന്ന് ഷാഫി...

‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’; അതിജീവിതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി മുഖ്യമന്ത്രി...