ആ മൂന്നക്ഷരം കൈയ്യിൽ നിന്ന് പോകും! പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാൻ യുപിഎസ്‍സി

Date:

പുണെ : പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാനൊരുങ്ങി യുപിഎസ്‍സി.
സിവിൽ സർവ്വീസ് പരീക്ഷാ അപേക്ഷയിൽ തട്ടിപ്പു നടത്തിയതിനാണ് കടുത്ത നടപടി. കാഴ്ചാപരിമിതിയുണ്ടെന്നു വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പരീക്ഷാ അപേക്ഷയിൽ മാതാപിതാക്കളുടെ പേരു മാറ്റി രേഖപ്പെടുത്തിയതിനുമാണു നടപടി. ഐഎഎസ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പൂജക്ക് വെള്ളിയാഴ്ച നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷമായിരിക്കും തുടർ നടപടി. ഇനി യുപിഎസ്‍സി പരീക്ഷകളിൽനിന്ന് പൂജയെ വിലക്കുമെന്നും അധികൃതർ അറിയിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയ തലത്തിൽ പൂജയ്ക്ക് 841–ാം റാങ്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പൂജയെ മുസൂറിയിലെ ഐഎഎസ് ട്രെയിനിങ് അക്കാദമിയിലേക്ക് അധികൃതർ വിളിപ്പിച്ചിരുന്നു.

സ്വകാര്യ കാറിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനുമാണു നേരത്തെ പൂജയ്ക്കെതിരെ നടപടിയെടുത്തത്. പ്രൊബേഷനറി കാലഘട്ടത്തിൽ ബീക്കൺ ലൈറ്റ് അനുവദനീയമല്ല. വിവാദമുണ്ടായതിനു ശേഷം പുജയെ പുനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു വ്യാജ ഒബിസി സർട്ടിഫിക്കറ്റും കാഴ്ചാപരിമിതിയുണ്ടെന്നു തെളിയിക്കാൻ വ്യാജ മെഡിക്കൽ രേഖയും ഹാജരാക്കിയതിന് കേന്ദ്ര സർക്കാരിന്റെ ഏകാംഗ കമ്മീഷൻ പൂജയ്ക്ക് എതിരെ അന്വേഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കർണാടകയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ച് 9 പേർ വെന്തുമരിച്ചു

ബംഗളൂരു : കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ജ്വരം; ഇന്ത്യ-ശ്രീലങ്ക വനിതാ ട്വൻ്റി20യുടെ മൂന്ന് മത്സരങ്ങൾക്ക് വേദിയാകുന്നു

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിന്...