മാനനഷ്ടക്കേസിൽ ആക്ടിവിസ്റ്റ് മേധാ പട്കറിന് അഞ്ച് മാസം തടവ്, 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; വിധി 24 വർഷം പഴക്കമുള്ള കേസിൽ

Date:

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറിനെ ഡൽഹി കോടതി അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചു. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറായ വികെ സക്‌സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 24 വർഷം പഴക്കമുള്ള കേസിലാണ് വിധി. 

ഈ വർഷം മേയിൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമയാണ് ശിക്ഷ വിധിച്ചത്. അപ്പീൽ നൽകുന്നതിന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്പെൻഡ് ചെയ്തിട്ടുണ്ട്. മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വർഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു ടിവി ചാനലിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുകയും അപകീർത്തികരമായ പത്ര പ്രസ്താവന ഇറക്കുകയും ചെയ്തു എന്ന് ആരോപിച്ച് മേധാ പദ്കറിന് എതിരെ വി.കെ. സക്സേന മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. കേസിൽ പട്കറെ ശിക്ഷിക്കുമ്പോൾ സക്‌സേനയ്‌ക്കെതിരായ അവരുടെ മൊഴികൾ അപകീർത്തികരം മാത്രമല്ല, നിഷേധാത്മക ധാരണകൾ ഉളവാക്കാൻ പോന്നതുമാണെന്ന് മജിസ്‌ട്രേറ്റ് കോടതി പ്രസ്താവിച്ചിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിൻ്റെ തലവനായിരുന്നു അന്ന് സക്‌സേന.

2001-ല്‍ വി.കെ സക്‌സേനയുടെ പരാതിയിൽ അഹമ്മദബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മേധയ്‌ക്കെതിരെ ഐപിസി 500-ാം വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയിരുന്നു. 2003-ല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേസ് ഡല്‍ഹിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്കു മാറ്റി. 2011-ല്‍ താന്‍ കുറ്റക്കാരിയല്ലെന്ന് വാദിച്ച മേധ, കേസിൽ വിചാരണ ആവശ്യപ്പെടുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീര്‍ക്കാൻ 100 കോടി

തിരുവനന്തപുരം : ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്ക്കാലിക ഇടപെടൽ നടത്തി...

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച....