Friday, April 10, 2026

ജഡ്ജി പിന്മാറി; സിസോദിയയുടെ ജാമ്യഹർജി ഈ മാസം 15 ലേക്ക് മാറ്റി.

Date:

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യഹർജി കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ പിന്മാറി. ഇതോടെ വ്യാഴാഴ്ച പരിഗണിക്കാനിരുന്ന ജാമ്യഹർജി സുപ്രീംകോടതി ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ്‍ സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചിൽനിന്ന് വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിവാകുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ അറിയിച്ചു. ഇരുവർക്കും പുറമെ ജസ്റ്റിസ് സഞ്ജയ് കരോളാണ് ബെഞ്ചിലുള്ളത്.

16 മാസമായി സിസോദിയ ജയിലിൽ കഴിയുകയാണെന്നും വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ അഭിഷേക് മനു സിങ്‍വി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. രണ്ടാം ജാമ്യഹർജിയും തള്ളിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...