Wednesday, June 3, 2026

ജഡ്ജി പിന്മാറി; സിസോദിയയുടെ ജാമ്യഹർജി ഈ മാസം 15 ലേക്ക് മാറ്റി.

Date:

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യഹർജി കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ പിന്മാറി. ഇതോടെ വ്യാഴാഴ്ച പരിഗണിക്കാനിരുന്ന ജാമ്യഹർജി സുപ്രീംകോടതി ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ്‍ സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചിൽനിന്ന് വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിവാകുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ അറിയിച്ചു. ഇരുവർക്കും പുറമെ ജസ്റ്റിസ് സഞ്ജയ് കരോളാണ് ബെഞ്ചിലുള്ളത്.

16 മാസമായി സിസോദിയ ജയിലിൽ കഴിയുകയാണെന്നും വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ അഭിഷേക് മനു സിങ്‍വി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. രണ്ടാം ജാമ്യഹർജിയും തള്ളിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിയമങ്ങൾ കാറ്റിൽപ്പറത്തി, പൊലിഞ്ഞത് 21 ജീവനുകൾ; ഡൽഹി ‘ഫ്ലറിഷ് സ്റ്റേ’ തീപിടുത്തം അതിദാരുണം

ന്യൂഡൽഹി : 21 പേരുടെ ജീവനെടുത്ത സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലെ ഫ്ലറിഷ്...

സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം: ‘വകുപ്പ് മേധാവികളെ ഭീഷണിപ്പെടുത്തി ഉത്തരവിറക്കുന്നു, വലിയ അഴിമതിയ്ക്ക് ഇത് വഴിയൊരുക്കും’- പിണറായി വിജയൻ

തിരുവനന്തപുരം : മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ നടപ്പാക്കുന്നതെന്ന...

യു എസ് ആക്രമണത്തിന് തിരിച്ചടി ; കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങളിൽ ഇറാൻ്റെ മിസൈൽ ആക്രമണം

ടെഹ്റാൻ : അമേരിക്കൻ ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കൻ...

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാലവർഷം നാളെയെത്തും

തിരുവനതപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...