Tuesday, April 7, 2026

ടെൽ അവീവിൽ അയൺ ഡോമിനെ നോക്കുകുത്തിയാക്കി ഇറാൻ്റെ അതിരൂക്ഷ മിസൈൽ ആക്രമണം; നിരവധി പേർക്ക് പരുക്ക്

Date:

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ അയൺ ഡോമുകളെ നോക്കുകുത്തിയാക്കി ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററടക്കം അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. മെഡിക്കൽ സെന്ററിന്റെ ഒരു കെട്ടിടം പൂർണ്ണമായി തകർന്നു. നിരവധിപ്പേർക്ക് പരുക്കേറ്റു.

ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് തൊടുത്തുവിട്ടത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. ചില മിസൈലുകളെ  അയൺഡോം തകർത്തെങ്കിലും പലതും പ്രതിരോധം ഭേദിച്ച് ഇസ്രയേലിലെ ബഹുനില കെട്ടിടങ്ങളിൽ പതിച്ചു.
ഇസ്രയേലിന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കും മിസൈൽ പതിച്ചതായി റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...

ബിജെപിക്കൊപ്പം പോയതിൽ ട്വന്റി ട്വന്റിയിലെ പൊട്ടിത്തെറി തുടരുന്നു; പുതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെച്ചു

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് നിങ്ങവെ ട്വന്റി ട്വന്റിയിൽ...