വിവരം നല്കാൻ 50 ദിവസം വൈകിപ്പിച്ചു ; ഉദ്യോഗസ്ഥന് 12,500 രൂപ ഫൈൻ ചുമത്തി വിവരാവകാശ കമീഷൻ

Date:

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും വിവരം നല്കാൻ വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12,500 രൂപ ഫൈൻ ചുമത്തി വിവരാവകാശ കമ്മീഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദിനാണ് 50 ദിവസത്തോളം വിവരം വൈകിപ്പിച്ചതിൽ പിഴ ഒടുക്കേണ്ടി വന്നത്. പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാർ ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്.

വിവരം നല്കാൻ കമ്മീഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ എ.ഹക്കീം പിഴചുമത്തി ഉത്തരവായത്. ജില്ലയിലെ ഒരു സ്കൂളിൽ കെ.ഇ. ആർ അദ്ധ്യായം 15 എ,റൂൾ 51 എ പ്രകാരം അദ്ധ്യാപികക്ക് സ്ഥിരം നിയമനം നല്കുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചു വച്ചത്.

കമ്മീഷൻ്റെ ഉത്തരവിന് ശേഷവും വിവരം നല്കാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ എന്ന ക്രമത്തിൽ 50 ദിവസത്തേക്ക് 12500 രൂപ ഫൈൻ ചുമത്തുകയായിരുന്നു. ആരിഫ് അഹമ്മദ് ജൂലൈ 25 നകം ഫൈൻ അടച്ചതായി ഡി.ഇ.ഒ ഉറപ്പു വരുത്തി 30 നകം കമീഷനെ അറിയിക്കണം.അല്ലെങ്കിൽ ആരിഫിന് ജപ്തി നടപടികൾ നേരിടേണ്ടിവരും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വൈഭവിൻ്റെ വൈഭവം വീണ്ടും! ; ബൗണ്ടറികളും സിക്സറുകളും പറന്ന ബാറ്റിൽ നിന്ന് 56 പന്തിൽ സെഞ്ചുറി

ദുബൈ : ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി തൻ്റെ വൈഭവം ഒരിക്കൽ...

രാഹുൽ മാങ്കൂട്ടത്തിൽ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടാകുന്നു ; പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ

പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയോട് പാലക്കാട് താമസിക്കുന്ന...

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം

ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന്...