Monday, September 21, 2026

അമലാപോളിനെ സെന്റ് ആൽബർട്സ് കോളജിലെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ ‘കാസ’; വൈദികര്‍ക്ക് രൂക്ഷവിമര്‍ശനവും ആക്ഷേപവും

Date:

കൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജിലെ പരിപാടിയില്‍ നടി അമലാ പോളിനെ പങ്കെടുപ്പിച്ചതിനെതിരെ ക്രിസ്ത്യൻ സംഘടനയായ ‘കാസ’. പരിപാടിയുടെ സംഘാടകരായ വൈദികര്‍ക്ക് കാസയുടെ രൂക്ഷവിമര്‍ശനവും ആക്ഷേപവും വേണ്ടുവോളമുണ്ട്.
‘അല്പമെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ ആ സദസ്സിന്റെ മുൻനിരയിൽ നിന്നും എഴുന്നേറ്റു പോകണ്ടതായിരുന്നു വൈദികരെ നിങ്ങൾ രണ്ടുപേരും ! എത്ര വലിയ നടിയായാലും അവളെ പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യൻ മാനേജ്മെൻ്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിൻ്റെ ഉദ്ഘാടനത്തിനായിരുന്നില്ല !! ‘

https://fb.watch/ttyE2HBi8O

‘നടിക്ക് ഈയിടെ ജനിച്ച മകൾക്ക് ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ട് ഒരു വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജിലെ പൊതുപരിപാടിക്ക് വരുവാൻ അവൾക്ക് ഒരുപക്ഷേ മടി ഇല്ലായിരിക്കാം പക്ഷേ അത്തരത്തിലൊരു മാദക വേഷവുമായി അവൾ ആ പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ തങ്ങൾക്ക് അതിനോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന നിലപാടായിരുന്നു കോളേജ് മാനേജ്മെന്റിലെ വൈദികർ സ്വീകരിക്കേണ്ടിയിരുന്നത് …….. പോട്ടെ അവൾ ആ കോലത്തിൽ സ്റ്റേജിൽ കയറി ആഭാസനൃത്തമാടുമ്പോൾ അതിൽ പ്രതിഷേധിച്ച് ആ വേദിയിൽ നിന്നും എഴുന്നേറ്റു പോകുവാനെങ്കിലും ആ രണ്ടു വൈദികർക്ക് തയ്യാറാവേണ്ടതായിരുന്നു.’- കാസ, തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ക്രിസ്ത്യന്‍ സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രോഗ്രാമുകള്‍ എല്ലാ രീതിയിലും ക്രൈസ്തവ സംസ്‌കാരത്തിനു ചേര്‍ന്നത് മാത്രമാകണം. ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങള്‍ നടത്തുക മാത്രമാണ് ലക്ഷ്യമെങ്കില്‍ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണിനെയോ മിയാ ഖലീഫയോ മുഖ്യാതിഥി ആക്കണം. ജെയിംസ് പനവേലിമാരുടെ നാഗ നൃത്തത്തിനും മറ്റു ചില അച്ചന്മാരുടെ ഡപ്പാന്‍ കുത്ത് ഡാന്‍സുകള്‍ക്കും കുറച്ച് അടിമകള്‍ കൈയടിക്കുന്നുണ്ടെന്ന് കരുതി ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജിലേക്ക് കുട്ടികളെ അയച്ച മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നത് ഇതല്ലെന്നും കാസ പറഞ്ഞു വെയ്ക്കുന്നു.

‘കാസ’യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം –

അല്പമെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ ആ സദസ്സിന്റെ മുൻനിരയിൽ നിന്നും എഴുന്നേറ്റു പോകണ്ടതായിരുന്നു വൈദികരെ നിങ്ങൾ രണ്ടുപേരും ! എത്ര വലിയ നടിയായാലും അവളെ പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യൻ മാനേജ്മെൻ്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിൻ്റെ ഉദ്ഘാടനത്തിനായിരുന്നില്ല !!

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ കഴിഞ്ഞ ദിവസം വൈദികർ നേതൃത്വം കൊടുക്കുന്ന പരുപാടിക്ക് മുഖ്യാതിഥിയായി കുട്ടികളുടെയും അധ്യാപകരുടെയും വൈദികരുടെയും മുന്നിൽ വന്ന അമല പോൾ എന്ന സിനിമ നടിയുടെ മാദക വേഷമാണ് വീഡിയോയിൽ കാണുന്നത്.

കോളേജ് യൂണിയൻ നേതാക്കളാണ് പരിപാടിക്ക് അതിഥികളെ ക്ഷണിച്ചതെന്ന് പറഞ്ഞു തടിയൂരുവാൻ കോളേജ് മാനേജ്മെൻ്റിന് കഴിയുമായിരിക്കും പക്ഷേ വിളമ്പുന്നവൻ അറിയുന്നില്ലെങ്കിൽ ഉണ്ണുന്നവനെങ്കിലും അറിയണം എന്നൊരു ചൊല്ലുണ്ട് അതാണ് കോളേജ് മാനേജ്മെൻ്റിനും ആ പരിപാടികൾക്ക് നേതൃത്വം കൊടുത്ത വൈദികർക്കും ഇല്ലാതായി പോയത്.

നടിക്ക് ഈയിടെ ജനിച്ച മകൾക്ക് ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ട് ഒരു വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജിലെ പൊതുപരിപാടിക്ക് വരുവാൻ അവൾക്ക് ഒരുപക്ഷേ മടി ഇല്ലായിരിക്കാം പക്ഷേ അത്തരത്തിലൊരു മാദക വേഷവുമായി അവൾ ആ പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ തങ്ങൾക്ക് അതിനോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന നിലപാടായിരുന്നു കോളേജ് മാനേജ്മെന്റിലെ വൈദികർ സ്വീകരിക്കേണ്ടിയിരുന്നത് …….. പോട്ടെ അവൾ ആ കോലത്തിൽ സ്റ്റേജിൽ കയറി ആഭാസനൃത്തമാടുമ്പോൾ അതിൽ പ്രതിഷേധിച്ച് ആ വേദിയിൽ നിന്നും എഴുന്നേറ്റു പോകുവാനെങ്കിലും ആ രണ്ടു വൈദികർക്ക് തയ്യാറാവേണ്ടതായിരുന്നു.

പകരം ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൻ്റെ ഐഡി കാർഡും കഴുത്തിൽ അണിഞ്ഞു മുൻവശത്തിരുന്ന കോളേജിൻ്റെ നടത്തിപ്പുകാരായ വൈദികർ ആ സ്റ്റേജിന് ചുറ്റിലും ഒപ്പം ഹാളിലുമായി പ്രേക്ഷകരായിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പകർന്നു കൊടുത്ത സന്ദേശം ഏത് ക്രൈസ്തവ മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ???

ജെയിംസ് പനവേലിമാരുടെ നാഗ നൃത്തത്തിനും മറ്റു ചില അച്ചന്മാരുടെ ഡപ്പാൻ കുത്ത് ഡാൻസുകൾക്കും കുറച്ച് അടിമകൾ കൈയടിക്കുന്നുണ്ടെന്ന് കരുതി ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജിലേക്ക് കുട്ടികളെ അയച്ചതും ഇനി അയക്കാൻ ആഗ്രഹിക്കുന്നതുമായ മാതാപിതാക്കൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് ഇതല്ലായെന്ന് നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം.

ഇനിയിപ്പോൾ കോളേജ് വിദ്യാർത്ഥികളുടെ ഇത്തരം പരിപാടികൾക്ക് അതിഥികളായി ചലച്ചിത്രതാരങ്ങൾ കൂടിയേ തീരുവെങ്കിൽ പൊതു പരിപാടികളിൽ മാന്യമായി പെരുമാറുന്ന എത്രയോ നടീനടന്മാർ ഈ മലയാള സിനിമയിലുണ്ട്…….. പകരം ഇത്തരം മുതലകളെ തന്നെ കെട്ടിയെഴുന്നള്ളിക്കണമെന്ന് ആർക്കാണിത്ര താൽപര്യം ? കോളേജ് ക്യാമ്പസിനുള്ളിൽ നടത്തുന്ന പരിപാടികളിൽ ആരൊക്കെ ക്ഷണിക്കണമെന്നുള്ള കാര്യത്തിൽ മാനേജ്മെന്റിന്റെ അഭിപ്രായത്തിന് വിലയില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ആസ്ഥാനത്ത് തുടരുന്നത് ???

ക്രിസ്ത്യൻ സഭകളുടെ കീഴിലും വൈദീകരുടെ നേതൃത്വത്തിലും നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന പ്രോഗ്രാമുകൾ എല്ലാ രീതിയിലും ക്രൈസ്തവ സംസ്കാരത്തിനു ചേർന്നതും സമൂഹത്തിലെ മറ്റുള്ളവർക്ക് മാതൃക ആകുന്നതും ഒപ്പം കോളജുമായി ബന്ധപ്പെട്ട പരിപാടികളും മാത്രമായിരിക്കണം.

പക്ഷേ കത്തോലിക്കാ സഭയുടെയും അനുബന്ധ സന്യാസ സമൂഹങ്ങളുടെയും കീഴിലുള്ള പല സ്കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് യാതൊരു അർഹതയുമില്ലാത്ത ആളുകളെ മുതൽ സഭാ ദ്രോഹികളെവരെ ചീഫ് ഗസ്റ്റുകളായി ക്ഷണിക്കുന്നതും കോളജുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ബിസിനസ് പ്രമോഷൻ പരിപാടികൾ കോളേജുകളിൽ നടത്തുന്നതും ഒരു പതിവായി മാറിയിരിക്കുന്നു…….. അത്തരം പരിപാടികൾ ഇനിയെങ്കിലും നിങ്ങൾ അവസാനിപ്പിക്കണം .

ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോവുക മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണോ മിയാ ഖലീഫയോ തന്നെയാകട്ടെ മുഖ്യാതിഥി.

NB- പ്രശ്നം നിങ്ങളുടെ കണ്ണിന്റെ ആണ് എന്ന് പറഞ്ഞുകൊണ്ട് ഒരുത്തനും ഇതിൻറെ താഴത്തോട്ട് വരണ്ട…….. യുവത്വം നിരവധി പ്രശ്നങ്ങൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഒരു ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഞങ്ങൾ ഇതല്ല പ്രതീക്ഷിക്കുന്നത്. ഇത്തരം പരിപാടികൾ കൂടിയേ കഴിയൂ എന്നുള്ളവർ അത് കോളേജ് ക്യാമ്പസിൽ പുറത്തുവച്ച് നടത്തട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...