Sunday, February 1, 2026

തൊഴിച്ചലിലെ വാടക വീട്ടിൽ ജർമ്മൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

Date:

/കോവളം: തൊഴിച്ചിലിൽ വാടവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. തൊഴിച്ചൽ കുന്നത്തുവിളാകം ലക്ഷ്മിഹൗസിൽ താമസിക്കുന്ന ജർമൻ ദമ്പതികളായ
മാർട്ടിനും സൂസനെയും കാണുന്നതിന് എത്തിയ ഗോർജ് കാളിനെയാണ്(48) മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമൻ ദമ്പതികൾ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്. ഇവരെ കാണുന്നതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ എത്തിയത്. സുഹ്യത്ത് വരുന്നെണ്ട കാര്യം വീട്ടുടമയെ ദമ്പതികൾ ഫോണിൽ അറിയിച്ചിരുന്നു. തുടർന്ന് വെളളിയാഴ്ച വൈകിയിട്ടും ആളെ പുറത്ത് കണ്ടിരുന്നില്ല..

തുടർന്ന് നടത്തിയ പരിശോധനയിൽ ഹാളിലെ കിടക്കയിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി. കോവളം പോലീസിൽ വിവരം നൽകി. പോലീസെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടറെ വരുത്തി പരിശോധന നടത്തി. ആൾ മരിച്ചതായി ഡോക്ടർ അറിയിച്ചു. നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയെന്ന് എസ്.എച്ച്. ഒ. വി. ജയപ്രകാശ് അറിയിച്ചു. ശ്രീലങ്കയിൽ പോയിരിക്കുന്ന സുഹ്യത്തുക്കൾ എത്തിയതിനുശേഷമാകും പോസ്റ്റുമാർട്ടം അടക്കമുളളവ ചെയ്യുക എന്ന് എസ്.എച്ച്. ഒ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജനവിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ ബജറ്റ്’ : കേന്ദ്രബജറ്റിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

ന്യൂഡൽഹി : തൊഴിലാളികളെയും സാമൂഹികമായി അടിച്ചമർത്തപ്പെട്ട സമൂഹത്തിലെ വിഭാഗങ്ങളെയും വലിയ ദേശീയ...

‘കേരളത്തോടുള്ള വിവേചനവും അവഗണനയും തുടരുന്നു’: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്തോടുള്ള വിവേചനവും അവഗണനയും തുറന്നുകാട്ടുന്നതാണ് പുതിയ കേന്ദ്ര ബജറ്റ്...