Monday, March 9, 2026

കൊച്ചി വാട്ടര്‍ മെട്രോ ഇനിയും പലവഴിക്കോടും ; പുതുതായി 21 സ്റ്റോപ്പുകള്‍ കൂടി വരുന്നു.

Date:

ചുരുക്കം കാലംകൊണ്ട് കൊച്ചിയുടെ ജലഗതാഗത മേഖലയില്‍ തരംഗം സൃഷ്ടിച്ച വാട്ടര്‍മെട്രോ പുതുതായി 21 സ്റ്റോപ്പുകള്‍ കൂടി നിര്‍മ്മിക്കാനൊരുങ്ങുന്നു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വാട്ടര്‍ മെട്രോയുടെ സാന്നിധ്യം എത്തിക്കുകയും അതുവഴി വരുമാനം ഉയര്‍ത്തുകയുമാണ് ലക്ഷ്യം. ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയായ എ.എഫ്.ഡിക്ക് കൊച്ചി വാട്ടര്‍മെട്രോ പ്രോജക്ട് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

ഏജന്‍സിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. നിലവില്‍ 10 സ്റ്റോപ്പുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്. പുതിയ റൂട്ടുകള്‍ കൂടി വരുന്നതോടെ കൂടുതൽ ജനങ്ങൾ വാട്ടർ മെട്രോയെ ആശ്രയിക്കും. തോപ്പുംപടി, നെട്ടൂര്‍, ഇടക്കൊച്ചി, തൈക്കൂടം, എളംകുന്നപ്പുഴ, വാരാപ്പുഴ, ചെന്നൂര്‍, കോതാട്, വടുതല, തേവര, പിഴല എന്നിവിടങ്ങളാണ് പുതുതായി വരുന്ന പ്രധാന സ്റ്റോപ്പുകള്‍. കുമ്പളം, പാലിയംത്തുരുത്ത്, വെല്ലിംഗ്ടണ്‍ ഐലന്റ്, കടമക്കുടി, മട്ടാഞ്ചേരി സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

വാട്ടര്‍ മെട്രോ പൂര്‍ത്തിയാകുമ്പോള്‍ മൊത്തം 38 ടെര്‍മിനല്‍സ് ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അമൃത ആശുപത്രിയും ആസ്റ്റര്‍ മെഡ്‌സിറ്റിയും സ്വന്തം നിലയില്‍ ടെര്‍മിനല്‍സ് നിര്‍മ്മിക്കാമെന്ന് അറിയിച്ചതോടെ വാട്ടര്‍ മെട്രോയുടെ ഉടമസ്ഥതയിലുള്ളവയുടെ എണ്ണം 36 ആയി നിജപ്പെടുത്തി.

സര്‍വ്വീസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കാനാണ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നത്. എങ്കിൽ മാത്രമേ തിരക്ക് കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ബോട്ടുകള്‍ ലഭിക്കാതെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് കെ.എം.ആര്‍.എല്‍ പറയുന്നത്. വാട്ടര്‍ മെട്രോയ്ക്ക് നിലവില്‍ 14 ഇലക്ട്രിക്ക് ഹൈബ്രിഡ് ബോട്ടുകളാണുള്ളത്. ഫോര്‍ട്ടുകൊച്ചിയിലേക്ക് മാത്രം എട്ട് ബോട്ടുകളെങ്കിലും വേണം. നിലവില്‍ 50 ലക്ഷം രൂപയാണ് പ്രതിമാസ വരുമാനം. ലാഭത്തിലെത്താന്‍ പ്രതിമാസ വരുമാനം ഇനിയുമേറെ വര്‍ദ്ധിപ്പിക്കണം.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് വാട്ടര്‍ മെട്രോയ്ക്കായി ബോട്ടുകള്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 23 ബോട്ടുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. അതില്‍ 9 എണ്ണം ഇനിയും ലഭിക്കാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബംഗളൂരു ചൂടിൽ ഉരുകുന്നു;  വരുംദിവസങ്ങളിൽ താപനില 40 ഡിഗ്രിവരെ ഉയർന്നേക്കും

ബംഗളൂരു : ബംഗളൂരു നഗരം കനത്ത ചൂടിൽ ഉരുകുകയാണ്. പകൽ സമയത്തെ...

സുകുമാരൻ നായർ പിതൃതുല്യൻ, അദ്ദേഹംപറഞ്ഞാൽ ഉടൻ രാജി : ഗണേഷ് കുമാർ

തിരുവനന്തപുരം : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്നും...

കെ ആർ ജയാനന്ദന്റെ സ്ഥാനാർത്ഥിത്വത്തിൽ  ഡിവൈഎഫ്ഐക്ക് എതിർപ്പ്; ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

കാസർഗോഡ് : നിയസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ...