Thursday, April 9, 2026

വയനാടിന് കൈത്താങ്ങാവാന്‍ മണപ്പുറം ഫിനാന്‍സ്; നാലു കോടി രൂപ നല്‍കും

Date:

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിത മേഖലയിലേക്ക് സഹായ ഹസ്തവുമായി മണപ്പുറം ഫിനാന്‍സ്. ദുരിത മേഖലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് കോടി രൂപ നല്‍കുമെന്ന് മണപ്പുറം ഫിനാന്‍സ് എം.ഡി.യും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ അറിയിച്ചു. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കൂടാതെ, മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മൂന്നു കോടി രൂപയുടെ പുനരധിവാസ പദ്ധതിയും നടത്തും

വയനാട് ദുരന്തത്തില്‍ ഇരകളായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ദുരിതബാധിതരെ ചേര്‍ത്തുപിടിക്കുന്ന നടപടികള്‍ക്കും മണപ്പുറം ഫിനാന്‍സ് തുടക്കമിടുകയാണെന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ, ദുരിതബാധിതരുടെ ആവശ്യാനുസരണം വീടുകളും മറ്റു സൗകര്യങ്ങളും പദ്ധതിയിലൂടെ പൂര്‍ത്തീകരിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തം ഏറെ നാശം വിതച്ച പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ വീണ്ടെടുപ്പ് സമൂഹത്തിന്റെ കടമയാണെന്നും വി.പി നന്ദകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...

അടൂർ ലഘുലേഖ വിവാദത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശം; ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’

പത്തനംതിട്ട : അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് പൊട്ടിക്കരഞ്ഞ യുഡിഎഫ്...