Tuesday, February 24, 2026

വിസി പുനർനിയമനം: ഗവര്‍ണർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ആർ.ബിന്ദു

Date:

തിരുവനന്തപുരം : സർവ്വകലാശാലയിലെ വൈസ് ചാൻസലർമാരുടെ പുനർനിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. വിസിമാരുടെ പുനര്‍നിയമനം സംബന്ധിച്ച വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കി നിര്‍ത്തിയ ചാന്‍സലര്‍ ഇപ്പോള്‍ തൻ്റെ ഇംഗിതത്തിനനുസരിച്ച് നില്‍ക്കുന്ന വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കുകയാണെന്ന് ആർ.ബിന്ദു ആരോപിച്ചു.

ഒരിക്കല്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കുന്ന ഈ സ്ഥിതിയാണ് ചാന്‍സലറില്‍ നിന്ന് നിരന്തരം കാണാനാകുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മാ വര്‍ദ്ധനവിനും പൊതുവായ മുന്നേറ്റത്തിനും കാര്യമായ പരിശ്രമങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തിൽ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ചാന്‍സലറുടെ ഇടപെടല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് അത്യന്തം ഖേദകരമാണ്.

ഭരണഘടനയുടെ 246 (3) അനുച്ഛേദ പ്രകാരം സംസ്ഥാന സർവ്വകലാശാലകൾ സംബന്ധിച്ച് നിയമനിർമ്മാണം നടത്തുന്നതിന് സംസ്ഥാന നിയമസഭയ്ക്കുള്ള അധികാരം വരെ ചോദ്യം ചെയ്യുകയും ബില്ലുകൾ തടഞ്ഞുവയ്ക്കുകയും ചെയ്ത ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ചാൻസലർ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ മര്യാദകളുടെ ലംഘനമാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നവകേരള സർവ്വെ : സർക്കാരിന്  ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : കേരള സർക്കാരിന് ആശ്വാസമായി സുപ്രീംകോടതി വിധി. സംസ്ഥാന സർക്കാരിൻ്റെ...

എഐ ഉച്ചകോടിയിൽ ഷർട്ട് അഴിച്ച് പ്രതിഷേധം: യൂത്ത് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

ന്യൂഡൽഹി : എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ...

സംസ്ഥാനത്ത് പുതു വിപ്ളവം; ഭിന്നശേഷിക്കാർക്കായി കുടുംബശ്രീ മാതൃകയിൽ ‘സുശക്തി സ്വാശ്രയ സംഘങ്ങൾ’ ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ കുടുംബശ്രീ മാതൃകയിൽ സുശക്തി...