Friday, April 10, 2026

കബാലിയും പടയപ്പയും വിളയാട്ടം തുടരുന്നു; നാട്ടുകാർ ഭീതിയിൽ

Date:

തൃശൂർ: കബാലിയും പടയപ്പയും വെറും സിനിമാപ്പേരുകൾ മാത്രമല്ല, നാട്ടിലിറങ്ങി ഭീതി പടർത്തുന്ന കാട്ടാനകളാണ്. അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ പരിഭ്രാന്തി പരാതി കബാലിയുടെ വിളയാട്ടം. ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ ആനമല റോഡിൽ കബാലി വാഹനങ്ങൾ തടഞ്ഞു. അതിരപ്പിള്ളി പ്ലാന്റേഷൻ മേഖലയിൽ കാട്ടാന റേഷൻ കട തകർത്തു. പാലക്കാടും മൂന്നാറിലും കോഴിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി.

മലക്കപ്പാറ അടിച്ചിൽ തൊട്ടി കോളനിയിൽ നിന്ന് രണ്ട് രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ച് മടങ്ങി വരികയായിരുന്ന ആംബുലൻസിന് മുന്നിലാണ് ആദ്യം കബാലിയെത്തിയത്. റോഡിന് നടുവിൽ നിലയുറപ്പിച്ച കാട്ടാന ആംബുലൻസിന് നേരെ പാഞ്ഞടുത്തു. വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു സംഭവം. വിനോദസഞ്ചാരികളും യാത്രക്കാരും ഉൾപ്പെടെ നിരവധി പേർ ഒരു മണിക്കൂറോളം റോഡിൽ കുടുങ്ങി.
കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ ഒമ്പതാം ബ്ലോക്കിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കാട്ടാന റേഷൻ കട ആക്രമിച്ചു . ഇന്ന് പുലർച്ചയാണ് സംഭവം. റേഷൻകടയുടെ ഷട്ടർ തകർക്കുന്നതിനു മുൻപേ ആളുകൾ ബഹളം വച്ച് ആനയെ തുരത്തി.

മൂന്നാറിൽ കഴിഞ്ഞ 15 ദിവസമായി കാട്ടാന പടയപ്പ ജനവാസ മേഖലയിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ അരുവിക്കാട് എത്തിയ ആന തോട്ടം തൊഴിലാളികളുടെ അടുക്കളത്തോട്ടം നശിപ്പിച്ചു. ആനയെ കാടുകയറ്റാൻ വനവകുപ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാലക്കാട് ധോണിയിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. സ്ഥലവാസിയായ ഗോപിയുടെ തെങ്ങും കവുങ്ങും കാട്ടാന പിഴുതെറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...

സംസ്ഥാനത്ത് ഉയർന്ന പോളിങ് ; വടക്കൻ ജില്ലകളിൽ  സംസ്ഥാന ശരാശരിക്കും മീതെ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ്. ഏറ്റവും ഒടുവിലെ...