Friday, March 20, 2026

8 വന്ദേഭാരത് ട്രെയിനുകളിൽ ഇനി 15 മിനിറ്റ് മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം; കേരളത്തിൽ ഇപ്പോൾ ഒന്നിന് മാത്രം

Date:

ചെന്നൈ: എട്ട് വന്ദേഭാരത് ടെയിനുകളില്‍ തത്സമയ ബുക്കിങ് ആരംഭിച്ച് ദക്ഷിണ റെയില്‍വെ. കേരളത്തിൽ ആലപ്പുഴ വഴിയുള്ള മംഗളൂരു-തിരുവനന്തപുരം-മംഗളൂരു (20631/20632) തീവണ്ടിയില്‍ മാത്രമാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമാകുന്നത്. ഇനിമുതല്‍ ഈ വന്ദേഭാരത് കടന്നുപോകുന്ന സ്റ്റേഷനുകളിലെ റിസര്‍വ്വേഷന്‍ കൗണ്ടറുകളില്‍ നിന്നോ ഓണ്‍ലൈന്‍ വഴിയോ 15 മിനിറ്റ് മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

കോട്ടയം വഴിയുള്ള വന്ദേഭാരതില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തത്സമയ റിസര്‍വ്വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വെ കൊമേഴ്സ്യല്‍ വിഭാഗം അറിയിച്ചിട്ടുണ്ട്. റിസര്‍വ്വേഷന്‍ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിനു കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണ് ദക്ഷിണ റെയില്‍വേയിലെ എല്ലാ തീവണ്ടികളിലും ഒരേ ദിവസം തന്നെ തത്സമയ റിസര്‍വ്വേഷന്‍ ആരംഭിക്കാന്‍ കഴിയാതിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്മാർട്ട്ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; എതിർപ്പറിയിച്ച് ആപ്പിൾ, സാംസങ്ങ് മുതലായ കമ്പനികൾ 

ന്യൂഡൽഹി : ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പുതിയ സ്മാർട്ട്ഫോണുകളിൽ സർക്കാർ ആപ്പായ 'ആധാർ' മുൻകൂട്ടി...

കൂപ്പുകുത്തി ഇന്ത്യൻ രൂപ; വീഴ്ച സർവ്വകാല റെക്കോഡിലേക്ക്

ന്യൂഡൽഹി : വെള്ളിയാഴ്ച രൂപയുടെ മൂല്യം റെക്കോർഡ് നിരക്കിലേക്ക് ഇടിഞ്ഞു. അസംസ്കൃത എണ്ണയുടെ...

പക്ഷിപ്പനി നിയന്ത്രണ നടപടി : സംസ്ഥാനത്ത് 20,000 ത്തിലധികം പക്ഷികളെ കൊല്ലും

ആലപ്പുഴ/കോഴിക്കോട് : സംസ്ഥാനത്ത് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) ...