അമ്പമ്പോ അല്‍ബേനിയ, ക്രൊയേഷ്യയെ കൂച്ചുവിലങ്ങിട്ടു! ; വീരോചിത സമനില (2-2)

Date:

യൂറോ കപ്പില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഇതോടെ ക്രൊയേഷ്യയുടെ പ്രീ ക്വാര്‍ട്ടര്‍ സാദ്ധ്യതകള്‍ തുലാസിലാണ്.
74 മിനിറ്റുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന് ക്രൊയേഷ്യയെ വിറപ്പിച്ച അൽബേനിയ അടുത്ത രണ്ട് മിനിറ്റുകൾക്കിടെ സ്വന്തം ഗോൾ പോസ്റ്റിൽ രണ്ട് ഗോളുകൾ ഏറ്റുവാങ്ങുന്ന കാഴ്ചയാണ് കണ്ടത്. ക്രൊയേഷ്യയുടെ ആന്ദ്രേ ക്രമാരിച്ചാണ് ആദ്യ ഗോൾ അടിച്ചു കയറ്റിയത്. രണ്ടാമത്തേത് സെൽഫ് ഗോളും !

എങ്കിലും അസാമാന്യ പോരാട്ടവീര്യത്തോടെ പൊരുതിയ അൽബേനിയ വീണ്ടും ലക്ഷ്യം കണ്ടു – 95 -ാം മിനിറ്റിലെ രണ്ടാം ഗോളും സമനിലയും. ക്വാസിം ലാസിയുടെ വകയായിരുന്നു അല്‍ബേനിയയുടെ ആദ്യ ഗോള്‍. സെൽഫ് ഗോൾ വഴങ്ങിയ ക്ലോസ് ഗസുലയുടെ തന്നെയായിരുന്നു സമനില ഗോൾ നേടിയതും. സമനിലയോടെ ക്രൊയേഷ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ആദ്യ മത്സരത്തില്‍ അവര്‍ സ്‌പെയ്‌നിനോട് തോറ്റിരുന്നു. അല്‍ബേനിയ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ അവര്‍ ഇറ്റലിയോട് പരാജയപ്പെട്ടിരുന്നു.

മത്സരത്തിലെ ആദ്യ ഗോള്‍ അല്‍ബേനിയയുടെ വകയായിരുന്നു. കളിയുടെ 11-ാം മിനിറ്റില്‍. ജാസിര്‍ അസാനിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. വലത് വിംഗില്‍ നിന്ന് അസാനിയുടെ ക്രോസില്‍ ലാസിക്കൊന്ന് തലവെച്ചുകൊടുക്കുകയെ വേണ്ടിയിരുന്നുള്ളൂ. 31-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം കൈവന്നതാണ് അല്‍ബേനിയക്ക്. ലക്ഷ്യം കാണാനായില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച മറ്റൊരു അവസരം ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവകോവിച്ചിന്റെ സേവിൽ അകന്നുപോയി.

ഇതിനിടയിലാണ് 74-ാം മിനിറ്റിൽ ആന്ദ്രെ ക്രാമറിച്ചിൻ്റെ ഗോളും 76-ാം മിനിറ്റിൽ ക്ലോസ് ജസുലയുടെ സെൽഫ് ഗോളും പിറക്കുന്നത്. ക്രൊയേഷ്യക്ക് മുൻതൂക്കം കിട്ടിയ സമയം. അല്‍ബേനിയന്‍ പ്രതിരോധ നിരയുടെ കാലുകള്‍ക്കിടയിലൂടെ ആന്ദ്രെ ക്രാമറിച്ച് തൊടുത്ത ഷോട്ട് ഗോൾ വലയുടെ ഇടത് മൂലയിൽ മുത്തമിട്ടു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യ ലീഡെടുത്തു. പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ക്ലോസ് ഗസുലയുടെ കാലില്‍ തട്ടി ഗോള്‍വര കടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും’ – തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയത്തിൽ പ്രതികരിച്ച്...

യുഡിഎഫിന് തകർപ്പൻ ജയം, തരിപ്പണമായി എൽഡിഎഫ്; ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ പിടിച്ച് എൻഡിഎ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറതു വന്നപ്പോൾ യുഡി എഫിന്...

മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൊച്ചി : മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ്  സ്റ്റേ...

ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല : വിധിപ്പകർപ്പ് പറയുന്നു

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ‌ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ...