Wednesday, February 11, 2026

ഇന്ത്യാ- യുഎസ്എ പോരാട്ടം ഇന്ത്യൻ വംശജരുടെ മത്സരമാവും ; കളി രാത്രി 8 ന്

Date:

ലോകകപ്പിൽ ഇന്നത്തെ ഇന്ത്യ യുഎസ്എ പോരാട്ടം ഇന്ത്യൻ വംശജരുടെ മത്സരം കൂടിയാവും. അഹമ്മദാബാദിൽ ജനിച്ച ക്യാപ്റ്റൻ
മോനക് പട്ടേൽ അടക്കം യുഎസ് ടീമിലെ പതിനഞ്ചിൽ 9 പേരും ഇന്ത്യൻ വംശജരാണെന്നത് ഏറെ കൗതുകകരമാണ്. ഇവരിൽ 6 പേർ ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങിയേക്കും.

ഗ്രൂപ്പ് എയിൽ അജയ്യരായി നിൽക്കുന്ന 2 ടീമുകളാണ് ‌ഇന്ത്യയും യുഎസ്എയും. ജയിക്കുന്നവർ സൂപ്പർ 8 ഉറപ്പിക്കും.
രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരമാണിത്.

കഴിഞ്ഞ 2 മത്സരങ്ങൾക്കും വേദിയായ ന്യൂയോർക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. ബാറ്റർമാരുടെ പരീക്ഷണശാലയായ പിച്ച് ബോളർമാരെ കൈയയച്ചു സഹായിക്കുന്നുണ്ട്. ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളിലും ടീം സ്ക്കോർ 137 കടന്നുപോയിട്ടില്ല. കൂടുതൽ വിക്കറ്റുകളും നേടിയത് പേസ് ബൗളന്മാരാണ്. ഇന്നത്തെ കളിക്ക് മഴ ഭീഷണിയാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം.

2 മത്സരങ്ങളിലും എതിരാളികളെ എറിഞ്ഞൊതുക്കിയ ഇന്ത്യയുടെ ബോളിങ് നിര തകർപ്പൻ ഫോമിലാണ്. പക്ഷേ ബാറ്റർമാരുടെ ഫോം ആശാവഹമല്ല. രോഹിത് ശർമ– വിരാട് കോലി ഓപ്പണിങ് കൂട്ടുകെട്ട് ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. സ്റ്റാർ ബാറ്റർ കോലിയും ട്വ20യിലെ ലോക ഒന്നാം നമ്പർ ബാറ്റർ പൂര്യകുമാർ യാദവും ഇതുവരെ കണ്ടക്കം കണ്ടിട്ടില്ല.
ശിവം ദുബൈക്കും അവസരത്തിനൊത്ത് ഉയരാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ദുബെയ്ക്കു പകരം ഇടംകൈ ബാറ്റർ യശസ്വി ജയ്സ്വാളിന് അവസരം ലഭിക്കാനാണ് കൂടുതൽ സാദ്ധ്യത. രവീന്ദ്ര ജഡേജക്ക് പകരം കുൽദ്ദീപ് യാദവിനും സാദ്ധ്യത തെളിയാം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വ്യാഴാഴ്ച പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വ്വീസ് നടത്തും

കൊച്ചി : നാളത്തെ ദേശീയ പണിമുടക്കില്‍ സര്‍വ്വീസ് നടത്തുമെന്ന് കൊച്ചി മെട്രോ....

‘ഭാരത് മാതാവിനെ വിൽക്കാൻ നിങ്ങൾക്ക് നാണമില്ലേ?’; ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ലോക്‌സഭയിൽ വീണ്ടും കേന്ദ്ര .സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

‘ഐപിഐ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടത് ‘: രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി ഹർദീപ് പുരി

ന്യൂഡൽഹി : കുപ്രസിദ്ധമായ എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെടുത്തി തനിയ്ക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച...