Thursday, February 12, 2026

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണം; പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി, പാസാക്കി നിയമസഭ

Date:


തിരുവനന്തപുരം : ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി. പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. ഇതിന് മുൻപും പ്രമേയം അവതരിപ്പിച്ചിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. സാങ്കേതിക കാരണം കാരണമാണ് വീണ്ടും അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചുവെന്നും ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് പ്രമേയത്തിലൂടെ സഭ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. 2023 ൽ അവതരിപ്പിച്ച പ്രമേയം ഭേദഗതി വരുത്തിയാണ് ഇപ്പോൾ അംഗീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല താൽക്കാലിക ജീവനക്കാർക്കുമേലും ‘പിടിവീഴുന്നു’; പണമിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർക്കുനേരെ...

രാഹുലിനെതിരെ ബിജെപി പ്രമേയം, ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യം; പാർലമെന്റിൽ ഭരണ – പ്രതിപക്ഷ വാഗ്വാദം

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി പാർലമെൻ്റിൽ ബിജെപി. നിഷികാന്ത്...