Saturday, August 1, 2026

ഇനി ‘പുസ്തകത്തോണി’യിൽ യാത്ര ചെയ്യാം; യാത്രയിലെ വിരസത ഒഴിവാക്കാം: മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം.

Date:

ആലപ്പുഴ: യാത്രയിലെ വിരസത മറന്ന് കായൽ കാറ്റിൽ പുസ്തകങ്ങൾ വായിക്കാനുമുള്ള സാഹചര്യമൊരുക്കി സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളിൽ ഒരു വർഷം മുൻപ് നടപ്പിലാക്കിയ ‘പുസ്തകതോണി’ എന്ന ആശയം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവ്വീസ് നടത്തുന്ന ജലഗതാഗത വകുപ്പ്  ബോട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശം.

ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനിറ്റ് ദൈർഘ്യമുള്ള മുഹമ്മ- കുമരകം ബോട്ടിൽ സുഖമായി യാത്രചെയ്തു കോട്ടയം ജില്ലയിലെ കുമരകത്തു എത്തിച്ചേരുന്നതിനിടക്ക് ഇങ്ങനെയൊരു വായനാനുഭവം ഇപ്പോഴെ പലരും പങ്കുവെക്കുന്നുണ്ട്.. ഈ ബോട്ടിൽ യാത്ര ചെയ്യുന്ന മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രദേശത്തെ വീടുകളിൽ നിന്നും സ്‌കൂളിൽ നിന്നും ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങളാണ് വായനക്കായി സജ്ജമാക്കിയത്. 

കഥയും കവിതയും നോവലും കുട്ടികൾക്കുള്ള പുസ്തകങ്ങളും ഇതിലുണ്ട്. യാത്രക്കാർക്ക് ഇത് സൗജന്യമായി വായിക്കാം. പ്രായഭേദമന്യേ എല്ലാവരും മൊബൈൽ ഫോണിലായപ്പോൾ അന്യം നിന്നുപോയ വായനാശീലം തിരികെ എത്തിക്കുകയാണ്  ‘പുസ്തകത്തോണി’ പദ്ധതിയുടെ ലക്ഷ്യം. ഈ ആശയത്തിന് സ്‌കൂൾ അധികൃതരും സംസ്ഥാന ജലഗതാഗത വകുപ്പും ഒപ്പം നിന്നതോടുകൂടിയാണ് വായനയുടെ ലോകത്തേക്ക് പൊതുഗതാഗത സംവിധാനം കൂടി കടന്നു വരുന്നത്. 

ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം വകുപ്പിന്റെ മറ്റു മേഖലകളിലെ ബോട്ടുകളിൽ കൂടി പുസ്തകത്തോണി ഒരുക്കുവാൻ അതാത് മേഖലകളിലെ സ്‌കൂളുകളും മറ്റ് സന്നദ്ധ സംഘടനകളുമായി ചേർന്ന്  പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പാണാവള്ളി, എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, ആലപ്പുഴ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ബോട്ടുകൾ ‘പുസ്തകത്തോണി ‘ കൂടിയായി മാറും. പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ ജനസൗഹൃദ ആശയങ്ങൾ ഉൾക്കൊള്ളിക്കുമെന്ന് മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അതിശക്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ : വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ...

മഴപ്പെയ്ത്ത് : മൂവാറ്റുപുഴ, തൊടുപുഴയാറുകളുടെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം ; ജലനിരപ്പ് അപകടനിലയിൽ

കോട്ടയം : ശനിയാഴ്ച പെയ്തിറങ്ങിയ കനത്ത മഴയിൽ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ്...

പെരും മഴയിൽ നാശനഷ്ടങ്ങളേറെ ; ഞായറാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം :സംസ്ഥാനത്ത്  ഞായറാഴ്ചയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....