Tuesday, February 3, 2026

രാജ്യത്ത് ആദ്യ വിദേശ സർവ്വകലാശാലക്ക് വഴിയൊരുങ്ങുന്നു ; സതാംപ്‌ടൺ യൂണിവേഴ്സിറ്റി ക്യാംപസ് ഗുരുഗ്രാമിൽ

Date:

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്ത് ആദ്യത്തെ വിദേശ സർവ്വകലാശാലക്ക് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച് യു.കെ.യിലെ സതാംപ്ടൺ സർവ്വകലാശാലയും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും ധാരണയായി. ഗുരുഗ്രാമിലാണ് ആദ്യ ക്യാംപസ് തുറക്കുക. 2025 ജൂലായിൽ കോഴ്സ് തുടങ്ങും

വ്യാഴാഴ്ച ഡൽഹിയിൽനടന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യു.കെ.യിലെ യൂണിവേഴ്സിറ്റി ഓഫ് സതാംപ്ടൺ പ്രതിനിധികൾക്ക് ധാരണാപത്രം കൈമാറി. വിദേശസർവകലാശാലകളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് 2023-ൽ യു.ജി.സി. പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചാണ് കാംപസ് പ്രവർത്തിക്കുക.

ഇന്ത്യയിൽനിന്നും വിദേശങ്ങളിൽനിന്നുമുള്ള അധ്യാപകരും അക്കാദമിക് വിദഗ്ധരും ഫാക്കൽട്ടി അംഗങ്ങളാകും. ഇവിടെ നൽകുന്ന ബിരുദത്തിന് യു.കെ.യിലെ കാംപസ് നൽകുന്ന സർട്ടിഫിക്കറ്റുകളുടെ തുല്യതയുണ്ടായിരിക്കും.

ഇന്ത്യയിൽ നടത്തുന്ന കോഴ്സുകൾക്കും പാഠ്യപദ്ധതികൾക്കും വിദേശത്ത് ലഭിക്കുന്ന അതേനിലവാരവും ഗുണമേന്മയും ഉണ്ടാവും. ബിസിനസ്, മാനേജ്മെന്റ്, കംപ്യൂട്ടിങ്, നിയമം, എൻജിനിയറിങ്, ആർട്ട്, ഡിസൈൻ, ബയോ സയൻസസ്, ലൈഫ് സയൻസസ് എന്നിവയിലാണ് കോഴ്സുകൾ ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സം​ഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വീട്ടിൽ

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ...

നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത്

തിരുവനന്തപുരം : നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നും...

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സിപിഐ.എം

തിരുവനതപുരം : 2026-ലെ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത...