Wednesday, August 12, 2026

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ ജി.എസ്.ടിയിൽ നിന്ന് ഒഴിവായേക്കും

Date:

ന്യൂഡൽഹി : ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും. സെപ്തംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഇതിനുള്ള തീരുമാനം വരുമെന്നാണ് റിപ്പോർട്ട് നിലവില്‍ എല്ലാത്തരം ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും 18 ശതമാനം ജി.എസ്.ടി ബാധകമാണ്.

നിലവിലെ ജി.എസ്.ടി നിരക്ക് പോളിസി ഉടമകളുടെ പോളിസി ചെലവ് വര്‍ദ്ധിപ്പിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഉപയോക്താക്കളെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യും. കമ്പനികള്‍ക്ക് കൂടുതല്‍ പോളിസികള്‍ വിറ്റഴിക്കാനും നികുതിയിളവിലൂടെ സാധിക്കും.

ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജി.എസ്.ടി പിന്‍വലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ജി.എസ്.ടി ചുമത്തുന്നത് ‘ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ക്ക്’ നികുതി ചുമത്തുന്നതിന് തുല്യമാണെന്ന് ധനമന്ത്രിക്ക് അയച്ച കത്തില്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...