Tuesday, April 7, 2026

ട്രംപിന് നേരെ വധശ്രമം; തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ്, വലത് ചെവിക്ക് പരുക്കേറ്റു

Date:

ചിത്രം കടപ്പാട് /Associated Press

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. പെന്‍സില്‍വാനിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലത് ചെവിക്ക് പരുക്കേറ്റതായാണ് വാർത്ത. വലതു ചെവിയുടെ ഭാഗത്തു നിന്നും രക്തം വാര്‍ന്ന നിലയിലുള്ള ട്രംപിൻ്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് വെടിയേറ്റത് എന്നാണ് അറിയുന്നത് .

തടിച്ചുകൂടിയ സദസ്സിനു മുന്നിൽ അദ്ദേഹം നിൽക്കുമ്പോൾ, ട്രംപിൻ്റെ വലതു ചെവിയിലും മുഖത്തും രക്തത്തിൻ്റെ അംശം കാണാമായിരുന്നു. ആക്രമണത്തിന് പിന്നാലെ ട്രംപിനെ വേദിയില്‍ നിന്ന് മാറ്റി.

സംഭവത്തിൽ സംശയിക്കുന്നയാളും പങ്കെടുത്ത ഒരാളും കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വൈറ്റ് ഹൗസ് വക്താവ് പ്രസ്താവനയിറക്കി

ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ ആരംഭിക്കുന്നതിന് മുമ്പുള്ള തൻ്റെ അവസാന റാലിയിൽ സ്ഥിതിവിവരക്കണക്കുകൾ ചിത്രീകരിക്കുന്ന ഒരു ചാർട്ട് അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.

വലതു ചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയേറ്റതെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തില്‍ ട്രംപ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന്...

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...