Sunday, May 10, 2026

‘യു പ്രതിഭയ്‌ക്കെതിരെയുള്ള പരാമർശം, കോണ്‍ഗ്രസിന്റെ സ്ത്രീ വിരുദ്ധതയുടെ പുതിയ ഉദാഹരണം; വടകര തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തിപരമായി താനും അനുഭവിച്ചു’; കെ കെ ശൈലജ

Date:

യു പ്രതിഭയ്‌ക്കെതിരെ കായംകുളത്തെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ ശക്തമായി അപലപിച്ച് കെ കെ ശൈലജ. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സ്ത്രീ വിരുദ്ധതയുടെ പുതിയ ഉദാഹരണമാണ് ഈ പരാമര്‍ശം. രാഷ്ട്രീയമായ വിയോജിപ്പുകളെ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ അങ്ങേയറ്റം നീചമായ ഭാഷയിലാണ് യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്നത് എന്നത് വടകരയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തിപരമായി താൻ അനുഭവിച്ച കാര്യമാണ്. അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയോ കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയോ കുറിച്ച് എതിര്‍പ്പ് ഉന്നയിക്കാനില്ലാത്തതിനാലാണ് വ്യക്തിപരമായ അക്രമിച്ച് ആത്മവീര്യം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നതെന്ന് കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ‘അവള്‍ക്കൊപ്പ’മെന്ന നിലപാടെടുക്കുന്ന പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും സ്വന്തം സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടാവുന്ന ഇത്തരം രീതികളോട് നേര്‍വിപരീത സമീപനമാണ് സ്വീകരിക്കുന്നതെന്നത് സമീപകാല കേരളത്തിന്റെ അനുഭവമാണ്. കായംകുളത്ത് യുഡിഎഫ് നേതാവിന്റെ പ്രസംഗം സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായിക്കാണാന്‍ സാധിക്കാത്ത യുഡിഎഫിന്റെ ജീര്‍ണമായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ തെളിവാണെന്നും കെ കെ ശൈലജ പറഞ്ഞു.

നാടിന്റെ വികസനത്തെയും ജനങ്ങളുടെ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യാതെ വ്യക്തിപരമായ ആക്രമണങ്ങളിലൂടെ വോട്ട് നേടി വിജയിക്കാമെന്നാണ് യുഡിഎഫ് കരുതുന്നതെങ്കില്‍ ആത്മാഭിമാന ബോധമുള്ള കേരളത്തിലെ സ്ത്രീ സമൂഹം അതിന് മറുപടി നല്‍കും. യുഡിഎഫിന്റെ സ്ത്രീപക്ഷ നിലപാടിലെ കാപട്യം തിരിച്ചറിഞ്ഞ് കേരളീയ ജനത പ്രതികരിക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിപിഐ(എം) ടിവികെയ്ക്ക് നൽകുന്ന പിന്തുണയുടെ നേർചിത്രം അഥവാ തമിഴ്നാട് രാഷ്ട്രീയം പറയുന്ന വലിയ പാഠം!

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യം...

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം രചിച്ച് ദളപതി വിജയ് അഥവാ സി...

കോൺഗ്രസിന്റെ തെരുവ് യുദ്ധത്തിന് ശമനം!; കേരള മുഖ്യമന്ത്രിയ്ക്കായി ചർച്ച പൂർത്തിയായി, പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ തെരുവ് യുദ്ധം അവസാനിപ്പിക്കാൻ...

‘ശനി’ തീർന്നു, വിജയ്ക്ക് ഇനി മുഖ്യമന്ത്രിയാവാം!; വിസികെ പിന്തുണ ഉറപ്പിച്ച് ടിവികെ

ചെന്നൈ : തമിഴ്നാട്ടിൽ ടിവികെയ്ക്കുള്ള വിസികെ പിന്തുണ ഉറപ്പായതോടെ വിജയ് മുഖ്യമന്ത്രിയായി...