Sunday, February 1, 2026

UTTAR PRADESH

ട്രെയിൻ വൈകി, പരീക്ഷ എഴുതാൻ കഴിഞ്ഞില്ല ; വിദ്യാർത്ഥിനിക്ക് 9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി റെയിൽവെ

ബസ്തി : ട്രെയിൻ രണ്ട് മണിക്കൂറിലധികം വൈകിയതിനാൽ  പ്രവേശന പരീക്ഷയെഴുതാൻ കഴിയാതെപോയ വിദ്യാർത്ഥിക്ക് നഷ്ടപരിഹാരം അനുവദിച്ച് റെയിൽവെ. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ വിദ്യാർത്ഥിനിക്കാണ് 9.10 ലക്ഷം രൂപ റെയിവെ നഷ്ടപരിഹാരമായി നൽകിയത്. 2018-...

9 വയസ്സുകാരിയെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നു ; കൈ കടിച്ച് പറിച്ചെടുത്തു

സംഭാൽ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പം കാലിത്തീറ്റ ശേഖരിക്കാൻ പോയ  പെൺകുട്ടിയെയാണ്  തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തിയപ്പോഴേക്കും തെരുവ്...

മുസ്ലീം യുവാക്കൾക്കെതിരെ  ലവ് ജിഹാദ് ആരോപിച്ച് ആക്രമണം; 6 ബജ്‌റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

ബറേലി : ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്ലീം യുവാക്കൾക്ക് നേരെ ലൗവ് ജിഹാദ് ആരോപിച്ച് ആക്രമണം. പ്രേം നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കഫേയിലാണ് സംഭവം. സഹപാഠിയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത മുസ്ലീം...

ഇൻസ്റ്റാഗ്രാം ചതിച്ചു ! ; കാണാതായ ഭർത്താവിനെ മറ്റൊരു യുവതിയ്ക്കൊപ്പം ‘റീലി’ൽ കണ്ടെത്തി ഭാര്യ, ശേഷം അറസ്റ്റ്

ഏഴ് വർഷമായി കാണാതായ ഭർത്താവിനെ മറ്റൊരു സ്ത്രീയുമൊത്ത് ഇൻസ്റ്റാഗ്രാം റീലിൽ കണ്ടെത്തി ഭാര്യ. ഉത്തർപ്രദേശിലെ ഹാർഡോയിയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത ഒരു റീലാണ് ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ വിരുതനെ പിടികൂടാൻ വഴിയൊരുക്കിയത്. ബബ്ലു എന്ന...

കാർ കനാലിലേക്ക് മറിഞ്ഞ് 11 മരണം; അപകടം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ

ഗോണ്ട (യുപി): കാർ കനാലിലേക്ക് മറിഞ്ഞ് അപകടത്തിൽ 11 പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. 15 പേർ സഞ്ചരിച്ചിരുന്ന ബെലോറോ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ക്ഷേത്ര ദർശനം...

വിദ്വേഷ പ്രസംഗം: എംഎൽഎ അബ്ബാസ് അൻസാരിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് ഉത്തർപ്രദേശ് പ്രത്യേക കോടതി

ലഖ്നോ: സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌.ബി.‌എസ്‌.പി) അംഗവും എംഎൽഎയുമായ അബ്ബാസ് അൻസാരിക്ക് തടവ് ശിക്ഷ വിധിച്ച് ഉത്തർപ്രദേശ് പ്രത്യേക കോടതി. രണ്ട് വർഷമാണ് ശിക്ഷ കാലയളവ്. വിധിയെ തുടർന്ന് അൻസാരിയെ നിയമസഭയിൽ...

യുപി സർവ്വകലാശാല പരീക്ഷക്ക് ആർഎസ്എസിനെയും തീവ്രവാദ ഗ്രൂപ്പുകളെയും ബന്ധിപ്പിച്ച് ചോദ്യം ; വിവാദം, പ്രതിഷേധം

മീററ്റ് : ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ചൗധരി ചരൺ സിംഗ് സർവ്വകലാശാല പരീക്ഷക്ക് രാഷ്ട്രീയ സ്വയംസേവക് സംഘത്തെ (ആർ‌എസ്‌എസ്) തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ചോദ്യം. സംഭവം  വിവാദമായതിനെ തുടർന്ന് ചോദ്യപേപ്പർ തയ്യാറാക്കിയ പ്രൊഫസറെ ചൗധരി ചരൺ...

‘100 മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാകില്ല’; വിദ്വേഷ പരാമർശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ : നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലീം കുടുംബം സുരക്ഷിതരാണ്. അവർക്ക് അവരുടെ മതപരമായ എല്ലാ ആചാരങ്ങളും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാൽ 100 ​​മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾ സുരക്ഷിതരായിരിക്കില്ലെന്ന്...

‘മനസ്സാക്ഷിയെ ഞെട്ടിച്ചു’ ; പ്രയാഗ് രാജിലെ പൊളിച്ചുമാറ്റലിൽ യുപി സർക്കാരിനെ നിശിതമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : പ്രയാഗ്‌രാജിലെ പൊളിച്ചുമാറ്റൽ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നടപടി തങ്ങളുടെ മനസ്സാക്ഷിയെ ഞെട്ടിച്ചുവെന്ന് കോടതി വ്യക്തമാക്കി.നോട്ടീസ് നൽകി 24 മണിക്കൂറിനുള്ളിൽ അപ്പീൽ പോലും നൽകാൻ സമയം...

ഹാത്രാസിൽ പ്രൊഫസറിനെതിരെ ഒരു കൂട്ടം വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ ആരോപണം

ഹത്രാസ് : ഉത്തർപ്രദേശ് ഹാത്രാസിലെ കോളേജ് ചീഫ് പ്രോക്ടറിനെതിരെ ഒരു കൂട്ടം വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതി. ഹാത്രാസിലെ പിസി ബാഗ്ല കോളേജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവിയായ രജനീഷ് കുമാർ എന്ന പ്രോക്ടർക്കെതിരെയാണ്...

Popular

spot_imgspot_img