Monday, March 9, 2026

രശ്മിക മന്ദാന – വിജയ് ദേവരകൊണ്ട വിവാഹം ഫെബ്രുവരി 26-ന് ഉദയ്പൂരിൽ ; ചടങ്ങുകളിൽ ഫോണുകൾക്ക് കർശന നിരോധനം

Date:

ഹൈദരാബാദ് : തെലുങ്ക് താരജോഡികളായരശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടേയും വിവാഹം ഫെബ്രുവരി 26-ന് നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച്  തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്. വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുപോകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഫോൺ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടാകും.

ഫെബ്രുവരി 24-ന് വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ആരംഭിക്കും. 26-നാണ് പ്രധാന ചടങ്ങ് നടക്കുക. വളരെ കുറച്ച് ആളുകളെ മാത്രമെ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളൂ. വിവാഹത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന സംഘത്തിന് പോലും നോൺ-ഡിസ്‌ക്ലോഷർ എഗ്രിമെന്റിൽ (NDA) ഒപ്പിടേണ്ടി വന്നിട്ടുണ്ടെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.  സെലിബ്രിറ്റി വിവാഹങ്ങളിൽ സാധാരണയായി കണ്ടുവരുന്ന താരപ്പകിട്ടും ചടങ്ങിലുണ്ടാകില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അതിഥി പട്ടികയിലുള്ളത്. സിനിമാ മേഖലയിലെ സഹപ്രവർത്തകരെയോ മറ്റ് അഭിനേതാക്കളെയോ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല.

വിവാഹാഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രീ-വെഡിങ് ചടങ്ങുകൾ ഇതിനകം നടന്നു കഴിഞ്ഞു. രശ്മികയുടെ വീട്ടിൽ ബന്ധുക്കൾക്കായി ഒരു ചടങ്ങും വിജയ് ദേവരകൊണ്ടയുടെ കുടുംബം സംഘടിപ്പിച്ച മറ്റൊരു ചടങ്ങുമാണ് നടന്നത്. വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും എല്ലാവരുടെയും അനുഗ്രഹം മാത്രം മതിയെന്നും കാണിച്ച് വിജയും രശ്മികയും സ്വന്തം കൈപ്പടയിൽ സുഹൃത്തുക്കൾക്ക് കുറിപ്പുകൾ അയച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷം ഒരു മാസത്തെ ഇടവേള എടുക്കാനാണ് താരങ്ങളുടെ തീരുമാനം. തിരക്കേറിയ സിനിമാ ഷെഡ്യൂളുകളിൽ നിന്നും മാറി തങ്ങൾക്കായി സമയം ചിലവഴിക്കാനാണ് ഇരുവരും ആഗ്രഹിക്കുന്നത്. ഉദയ്പൂരിലെ വിവാഹം സ്വകാര്യമായിരിക്കുമെങ്കിലും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് വലിയൊരു റിസപ്ഷൻ സംഘടിപ്പിക്കും.
ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയം തീർത്ത വിജയും രശ്മികയും ജീവിതത്തിലും ഒന്നിക്കണമെന്നത് ആരാധകരുടെ വലിയ ആഗ്രഹമായിരുന്നു. തങ്ങളുടെ പ്രണയത്തെക്കുറിച്ച് പലപ്പോഴും ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബംഗളൂരു ചൂടിൽ ഉരുകുന്നു;  വരുംദിവസങ്ങളിൽ താപനില 40 ഡിഗ്രിവരെ ഉയർന്നേക്കും

ബംഗളൂരു : ബംഗളൂരു നഗരം കനത്ത ചൂടിൽ ഉരുകുകയാണ്. പകൽ സമയത്തെ...

സുകുമാരൻ നായർ പിതൃതുല്യൻ, അദ്ദേഹംപറഞ്ഞാൽ ഉടൻ രാജി : ഗണേഷ് കുമാർ

തിരുവനന്തപുരം : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്നും...

കെ ആർ ജയാനന്ദന്റെ സ്ഥാനാർത്ഥിത്വത്തിൽ  ഡിവൈഎഫ്ഐക്ക് എതിർപ്പ്; ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

കാസർഗോഡ് : നിയസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ...