Tuesday, March 31, 2026

തമിഴ്നാട്ടിൽ എൻഡിഎക്ക് കനത്ത തിരിച്ചടി ; വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ

Date:

ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. എൻഡിഎ സഖ്യവുമായി കൂട്ടുചേരുമെന്ന് ഉറപ്പിച്ചിരുന്ന  വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ കഴിഞ്ഞ ദിവസം ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട് എൻഡിഎയ്ക്ക് ലഭിച്ച കനത്ത തിരിച്ചടിയായി ഇത്.

വിജയകാന്തിൻ്റെ പാർട്ടിയെ എൻഡിഎയിലേക്ക് എത്തില്ലാനുള്ള കൊണ്ടുപിടിച്ചുള്ള ചർച്ചകളാണ് കുറേ ദിവസങ്ങളായി നടന്നുവന്നിരുന്നത്. ഏതാണ്ട് ഡിഎംഡികെ പാർട്ടിയുടെ എൻഡിഎ പ്രവേശനം ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് ഇന്ന് ഡിഎംകെയിലേക്ക് എത്തിച്ചിരിക്കുന്നത്. ഡിഎംകെയ്ക്കൊപ്പം ചേരുന്നത് പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണെന്നും 2016ൽ വിജയകാന്ത് ആഗ്രഹിച്ച മുന്നണി പ്രവേശനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിയ്ക്കുന്നതെന്നും പ്രേമലത വിജയകാന്ത് അറിയിച്ചു.

200ലധികം സീറ്റ് ഡിഎംകെ സഖ്യം നേടും. സീറ്റുകളിലെ തീരുമാനം പിന്നീട് ആയിരിക്കുമെന്നും രാജ്യസഭ സീറ്റിന്റെ കാര്യം സ്റ്റാലിൻ തീരുമാനിക്കുമെന്നും പ്രേമലത പറഞ്ഞു. ക്യാപ്റ്റൻ അടുത്ത സുഹൃത്തായിരുന്നു എന്നാണ് എം കെ സ്റ്റാലിൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം...

ബിഹാർ ശീതള ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലുംപെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ...

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; ഒരു വർഗീയതയുമായും ഇടതുമുന്നണിക്ക് സന്ധിയില്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന്...

എഫ്‍സിആർഎ ഭേദഗതിയിൽ ആശകയറിയിച്ച്പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നടപടിയിൽ നിന്ന്പിന്തിരിയണമെന്ന് ആവശ്യം

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ...