Sunday, February 1, 2026

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാദ്ധ്യത ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവലസ്ഥാ വകുപ്പ്

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവലസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വരുംദിവസങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പു നൽകുന്നു.

തിങ്കളാഴ്ച രാവിലെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പാലിക്കണം.

ഓറഞ്ച് അലേർട്ട്

19 – 05 – 2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
• 20 – 05 – 2025 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഓറഞ്ച് അലേർട്ടുള്ള ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലേർട്ട്

19 – 05 – 2025 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം
• 20 – 05 – 2025 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
• 21 – 05 – 2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
• 22 – 05 – 2025 : കണ്ണൂർ, കാസർകോട്

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ചവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 22 – 05 – 2025 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്

പ്രത്യേക ജാഗ്രതാ നിർദ്ദേശം

20 – 05 – 2025 വരെ: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വർദ്ധനവ് ; 50 രൂപ കൂടി

ന്യൂഡൽഹി : ഫെബ്രുവരി ഒന്നു മുതൽ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിയ്ക്കും. 19...

സിഎംഎഫ്ആര്‍ഐ പൊതുജനങ്ങൾക്കായി ഓപ്പണ്‍ ഹൗസ് പ്രദര്‍ശനമൊരുക്കുന്നു ; ആഴക്കടലിന്റെ വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാം

കൊച്ചി : ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണര്‍ത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...

യുപിയിലെ പോലീസ് ഏറ്റുമുട്ടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ; സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമെന്ന് സിംഗിൾ ബെഞ്ച്

അലഹബാദ് : ഉത്തർപ്രദേശിൽ വർദ്ധിച്ചുവരുന്ന പോലീസ് ഏറ്റുമുട്ടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി....

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു...